Palakkad
ഹജ്ജിനെത്തിയ ആലത്തൂര്‍ സ്വദേശി മക്കയില്‍ നിര്യാതനായി
പാലക്കാട് ആലത്തൂര്‍ സ്വദേശി വഴുവക്കോട് കാസിം (70) ആണ് മരിച്ചത്.

മക്ക | ഹജ്ജ് നിര്‍വഹിക്കാനെത്തിയ മലയാളി തീര്‍ഥാടകന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മക്കയില്‍ നിര്യാതനായി. പാലക്കാട് ആലത്തൂര്‍ സ്വദേശി വഴുവക്കോട് കാസിം (70) ആണ് മരിച്ചത്.
രണ്ടാഴ്ച മുമ്പാണ് സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ ഭാര്യക്കൊപ്പം ഹജ്ജ് കര്‍മം നിര്‍വഹിക്കാനെത്തിയത്.
നിയമ നടപടികള്‍ പൂര്‍ത്തിയാക്കി മയ്യിത്ത് മക്കയില്‍ ഖബറടക്കും.
---- facebook comment plugin here -----