Connect with us

Ongoing News

നെയ്മര്‍ പുറത്ത്; ലോകകപ്പ് യോഗ്യതക്കുള്ള പുതിയ ബ്രസീല്‍ സ്‌ക്വാഡിനെ പ്രഖ്യാപിച്ച് ആന്‍സെലോട്ടി

മറ്റ് തുരുപ്പുചീട്ടുകളായ വിനിഷ്യസ് ജൂനിയറും റഫിഞ്ഞയും ടീമിലുണ്ട്.

Published

|

Last Updated

ബ്രസീലിയ | സൂപ്പര്‍ താരം നെയ്മറിനെ പുറത്തിരുത്തി ബ്രസീലിന്റെ പുതിയ പരിശീലകന്‍ കാര്‍ലോ ആന്‍സലോട്ടിയുടെ ലോകകപ്പ് യോഗ്യതാ സ്‌ക്വാഡ്. ആദ്യ സ്‌ക്വാഡിലേക്ക് കാസെമിറോ, റിച്ചാലിസണ്‍, ആന്റണി എന്നിവരെ തിരിച്ചുവിളിക്കുകയും ചെയ്തു. മറ്റ് തുരുപ്പുചീട്ടുകളായ വിനിഷ്യസ് ജൂനിയറും റഫിഞ്ഞയും ടീമിലുണ്ട്. ടോട്ടന്‍ഹാം മുന്‍നിര താരം റിച്ചാലിസണും മാഞ്ചസ്റ്റര്‍ യുനൈറ്റഡ് മധ്യനിര താരം കാസെമിറോയും 2023 ഒക്ടോബറിനു ശേഷം ബ്രസീലിനായി ബൂട്ട് കെട്ടിയിട്ടില്ല. ലോകകപ്പ് യോഗ്യതയില്‍ ജൂണ്‍ എട്ടിന് ഇക്വഡോറുമായാണ് ബ്രസീലിന്റെ അടുത്ത മത്സരം. ശേഷം ജൂണ്‍ 10ന് പരാഗ്വെയുമായും ടീം ഏറ്റുമുട്ടും.

ബ്രസീലിന്റെ എക്കാലത്തെയും മുന്‍നിര സ്‌കോററായ നെയ്മര്‍ സാന്റോസ് ക്ലബിനു വേണ്ടി കഴിഞ്ഞ രണ്ട് മത്സരങ്ങളില്‍ കളത്തിലിറങ്ങിയിരുന്നു. മസിലിനേറ്റ പരുക്കില്‍ നിന്ന് മുക്തനായാണ് താരം ഈ മത്സരങ്ങള്‍ക്കിറങ്ങിയത്. നിരന്തരം പരുക്കുകള്‍ സംഭവിച്ചതു കാരണം 2023 ഒക്ടോബറിനു ശേഷം നെയ്മറെന്ന മാന്ത്രിക ഫുട്‌ബോളറുടെ സേവനം ബ്രസീലിന് ലഭിച്ചിട്ടില്ല.

‘ഫിറ്റ്‌നെസ്സുള്ള താരങ്ങളെ തിരഞ്ഞെടുക്കാനാണ് ശ്രമിച്ചത്. നെയ്മറിന് അടുത്തിടെ വീണ്ടും പരുക്കേറ്റിരുന്നു. നെയ്മര്‍ ഒരു പ്രധാന കളിക്കാരനാണെന്ന് ല്ലാവര്‍ക്കുമറിയാം. അത് അങ്ങനെയാണ്. അങ്ങനെത്തന്നെ ആയിരിക്കുകയും ചെയ്യും.’- ആന്‍സെലോട്ടി പ്രതികരിച്ചു.

‘എന്റെ അഭിപ്രായത്തില്‍ അയാള്‍ മികച്ച ഫുട്‌ബോളറാണ്. താരത്തോടൊപ്പം നില്‍ക്കാനാവുന്നത് ഭാഗ്യമായി കരുതുന്നു. വ്യക്തിപ്രഭാവവും പ്രാഗത്ഭ്യവുമുള്ള ഇത്തരം താരങ്ങളെയാണ് ദേശീയ ടീമിന് ആവശ്യം. ബ്രസീലില്‍ എക്കാലത്തും മികച്ച താരങ്ങളുണ്ടായിട്ടുണ്ട്.’-ബ്രസീലിനായി 75 തവണ കളത്തിലിറങ്ങുകയും ആന്‍സെലോട്ടി പരിശീലിപ്പിച്ച റിയല്‍ മാഡ്രിഡിനായി കളിക്കുകയും ചെയ്ത കാസെമിറോവിനെ കുറിച്ചുള്ള ചോദ്യത്തിനുള്ള മറുപടിയായി അദ്ദേഹം പ്രതികരിച്ചു.

ബ്രസീല്‍ സ്‌ക്വാഡ്:
ഗോള്‍കീപ്പര്‍- അലിസ്സണ്‍, ബെന്റോ, ഹ്യുഗോ സോസ.

പ്രതിരോധം- അലക്‌സാന്‍ഡ്രോ, അലെക്‌സാന്‍ഡ്രോ റിബൈറോ, ബെറാള്‍ഡോ, കാര്‍ലോസ് അഗസ്‌റ്റോ, ഡാനിലോ, ലിയോ ഓര്‍ടിസ്, മാര്‍ക്വിഞ്ഞോ, വാന്‍ഡേഴ്‌സണ്‍, വെസ്‌ലി.

മധ്യനിര- ആന്‍ഡ്രിയാസ് പെരേര, ആന്‍േ്രഡ സാന്റോസ്, ബ്രൂണോ ഗ്വിമാറസ്, കാസെമിറോ, എഡേഴ്‌സണ്‍, ഗേഴ്‌സണ്‍.

മുന്നേറ്റ നിര- ആന്റണി, എസ്റ്റാവോ, ഗബ്രിയേല്‍ മാര്‍ടിനെല്ലി, മാത്യൂസ് കന്‍ഹ, റഫിഞ്ഞ, റിച്ചാലിസണ്‍, വിനിഷ്യസ് ജൂനിയര്‍.

 

---- facebook comment plugin here -----

Latest