Connect with us

Ongoing News

പഞ്ചാബിനെ എട്ട് വിക്കറ്റിന് തകര്‍ത്തു; ബെംഗളൂരു ഫൈനലില്‍

കിങ്‌സ് മുന്നോട്ടുവച്ച 102 റണ്‍സ് വിജയലക്ഷ്യം പത്തോവറില്‍ ബെംഗളൂരു മറികടന്നു.

Published

|

Last Updated

മുല്ലന്‍പുര്‍ | ഐ പി എലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു ഫൈനലില്‍. പ്ലേ ഓഫ് ഒന്നാം ക്വാളിഫയറില്‍ പഞ്ചാബ് കിങ്‌സിനെതിരെ കൂറ്റന്‍ ജയം സ്വന്തമാക്കിയാണ് ബെംഗളൂരുവിന്റെ ഫൈനല്‍ പ്രവേശം. എട്ട് വിക്കറ്റിനാണ് വിജയം. കിങ്‌സ് മുന്നോട്ടുവച്ച 102 റണ്‍സ് വിജയലക്ഷ്യം പത്തോവറില്‍ ടീം മറികടന്നു. സ്‌കോര്‍: പഞ്ചാബ് കിങ്‌സ്- 14.1 ഓവറില്‍ 101 റണ്‍സിന് എല്ലാവരും പുറത്ത്, റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു- 10 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 106.

ബെംഗളൂരുവിനായി ഫില്‍ സാള്‍ട് അര്‍ധശതകം നേടി. പുറത്താകാതെ 27 പന്തില്‍ 56 റണ്‍സാണ് സാള്‍ട് അടിച്ചെടുത്തത്. മായങ്ക് അഗര്‍വാള്‍ 13 പന്തില്‍ 19 റണ്‍സ് നേടി. നായകന്‍ രജത് പറ്റിദര്‍ എട്ട് പന്തില്‍ 15 റണ്‍സുമായി പുറത്താകാതെ നിന്നു. കെയ്ല്‍ ജാമിസണ്‍, മുഷീര്‍ ഖാന്‍ എന്നിവരാണ് പഞ്ചാബിനായി വിക്കറ്റെടുത്തത്.

പ്രഭ്‌സിമ്രന്‍ സിങ് (10 പന്തില്‍ 18), മാര്‍ക്കസ് സ്റ്റോണിസ് (17ല്‍ 26), അസ്മതുല്ല ഒമര്‍സായി (12ല്‍ 18) എന്നിവര്‍ക്ക് മാത്രമാണ് പഞ്ചാബ് ബാറ്റിങ് നിരയില്‍ കുറച്ചെങ്കിലും പിടിച്ചുനില്‍ക്കാനായത്. ഏഴ് ബാറ്റര്‍മാര്‍ക്ക് രണ്ടക്കം കാണാനായില്ല. ബെംഗളൂരു ബൗളര്‍മാരില്‍ ജോഷ് ഹേസല്‍വുഡും സുയാഷ് ശര്‍മയും മൂന്ന് വീതം വിക്കറ്റെടുത്തു. യാഷ് ദയാല്‍ രണ്ടും ഭുവനേശ്വര്‍ കുമാര്‍, റൊമാരിയോ ഷെപ്പേര്‍ഡ് എന്നിവര്‍ ഓരോന്നും വിക്കറ്റ് വീഴ്ത്തി.

---- facebook comment plugin here -----

Latest