Health
ആരോഗ്യകരമായ വാർദ്ധക്യം ആഗ്രഹിക്കുന്നുണ്ടോ? എങ്കിൽ ശ്രദ്ധിക്കാം ഇവ!
പേശികളുടെ ശക്തിയെ പിന്തുണയ്ക്കുകയും പ്രായവുമായി ബന്ധപ്പെട്ട പേശി നഷ്ടം പരിഹരിക്കുകയും ചെയ്യാൻ പ്രോട്ടീന് കഴിയും.

വാർദ്ധക്യം എല്ലാവർക്കും വന്നുചേരുന്ന അവസ്ഥയാണ്.എന്നാൽ പോഷകസമൃദ്ധമായ ഭക്ഷണക്രമം അതിന്റെ ആഘാതം വൈകിപ്പിക്കുകയും ജീവിത നിലവാരം മെച്ചപ്പെടുത്തുകയും ചെയ്യും. പ്രായമാകുമ്പോൾ ഊർജ്ജം, പ്രതിരോധശേഷി, എല്ലുകളുടെ ആരോഗ്യം അങ്ങനെ അങ്ങനെ ഒരുപാട് കാര്യങ്ങൾ കുറഞ്ഞുവരുന്നു. ആരോഗ്യകരമായ വാർദ്ധക്യത്തിന് ചില വഴികൾ എന്തൊക്കെയാണെന്ന് നോക്കാം.
പ്രോട്ടീൻ
പേശികളുടെ ശക്തിയെ പിന്തുണയ്ക്കുകയും പ്രായവുമായി ബന്ധപ്പെട്ട പേശി നഷ്ടം പരിഹരിക്കുകയും ചെയ്യാൻ പ്രോട്ടീന് കഴിയും.
ഓമേഗാ ത്രീ ഫാറ്റി ആസിഡുകൾ
വാൾനട്ടുകൾ, ഫ്ലാക്സ് സീഡുകൾ മത്സ്യം എന്നിവയിൽ കാണപ്പെടുന്ന ഒമേഗ ത്രീ ഫാറ്റി ആസിഡുകൾ ഹൃദയത്തിന്റെയും തലച്ചോറിന്റെയും ആരോഗ്യത്തെ പിന്തുണയ്ക്കുന്നു.
കാൽസ്യം, വിറ്റാമിൻ ഡി
അസ്ഥികളുടെ ബലം വർദ്ധിപ്പിക്കുകയും പ്രായമായവരിൽ ഒടിവുകൾ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.
ജലാംശം നിലനിർത്തുക
പ്രായമാകുമ്പോൾ ദാഹം കുറഞ്ഞ പോലെ തോന്നും. എന്നാൽ ആവശ്യത്തിന് ജലം ശരീരത്തിൽ എത്തിക്കാൻ എപ്പോഴും ശ്രമിക്കുക.
ഫൈബർ
ദഹനത്തെ സഹായിക്കുകയും കൊളസ്ട്രോൾ രക്തത്തിലെ പഞ്ചസാര എന്നിവയുടെ അളവ് നിയന്ത്രിക്കുകയും ചെയ്യുന്നു.
ഉപ്പ് പഞ്ചസാര എന്നിവ പരിമിതപ്പെടുത്തുക
വാർദ്ധക്യത്തിൽ സാധാരണയായി കാണപ്പെടുന്ന രക്താദി മർദ്ദവും പ്രമേഹവും പരിഹരിക്കാൻ ഇവ ഒഴിവാക്കുന്നതാണ് നല്ലത്.
വാർദ്ധക്യം ആരോഗ്യകരമായി ഇരിക്കാൻ എപ്പോഴും ഈ ഭക്ഷണ ശീലങ്ങൾ ശ്രദ്ധിക്കുമല്ലോ!