Connect with us

Kerala

അന്‍വറിനെ കണ്ടത് പിണറായിസത്തിന് എതിരെ നിലപാടെടുക്കുന്ന നേതാവ് എന്ന നിലയില്‍; വിശദീകരണവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍

പാര്‍ട്ടി ചുമതലപ്പെടുത്തിയിട്ടല്ല അന്‍വറിനെ കണ്ടത്. തീരുമാനങ്ങള്‍ അതിവൈകാരികമാകരുതെന്നും പോരാട്ടത്തിന്റെ ട്രാക്ക് മാറരുതെന്നും അന്‍വറിനോട് പറഞ്ഞു.

Published

|

Last Updated

പത്തനംതിട്ട | പി വി അന്‍വറുമായി കൂടിക്കാഴ്ച നടത്തിയതില്‍ വിശദീകരണവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍. പിണറായിസത്തിന് എതിരെ നിലപാടെടുക്കുന്ന നേതാവ് എന്ന നിലയിലാണ് അന്‍വറിനെ കണ്ടതെന്ന് രാഹുല്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവേ പറഞ്ഞു. അന്‍വറുമായി ഒരുകാലത്തും രാഷ്ട്രീയമോ വ്യക്തിപരമോ ആയ ബന്ധമില്ല.

അതേസമയം, പിണറായിക്കെതിരായ അന്‍വറിന്റെ പോരാട്ടത്തിനൊപ്പമാണ് കോണ്‍ഗ്രസ്സ്. തീരുമാനങ്ങള്‍ അതിവൈകാരികമാകരുതെന്നും പോരാട്ടത്തിന്റെ ട്രാക്ക് മാറരുതെന്നും അന്‍വറിനോട് പറഞ്ഞു.

പാര്‍ട്ടി ചുമതലപ്പെടുത്തിയിട്ടല്ല അന്‍വറിനെ കണ്ടതെന്നും രാഹുല്‍ പ്രതികരിച്ചു. അന്‍വറിന്റെ കാലുപിടിക്കാനല്ല പോയത്. അത് ഇടതു നേതാക്കളുടെ ശീലമാണെന്നും അദ്ദേഹം വ്യക്തമാക്കി.

 

Latest