Kerala
നിലമ്പൂരില്‍ മത്സരിക്കാന്‍ തീരുമാനിച്ച് ബി ജെ പി; അഡ്വ. മോഹന്‍ ജോര്‍ജ് സ്ഥാനാര്‍ഥി
കേരള കോണ്‍ഗ്രസ്സ് മുന്‍ നേതാവാണ് മോഹന്‍ ജോര്‍ജ്. നിലമ്പൂര്‍ കോടതിയില്‍ അഭിഭാഷകനാണ്.
മലപ്പുറം | നിലമ്പൂര്‍ ഉപ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തീരുമാനിച്ച് ബി ജെ പി. പാര്‍ട്ടി സ്ഥാനാര്‍ഥിയായി അഡ്വ. മോഹന്‍ ജോര്‍ജ് മത്സരിക്കും. ബി ജെ പി കേന്ദ്ര നേതൃത്വമാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
നാല് പതിറ്റാണ്ടോളമായി കേരള കോണ്‍ഗ്രസ്സ് പ്രവര്‍ത്തകനാണ് മോഹന്‍ ജോര്‍ജ്. നേരത്തെ ബാലകൃഷ്ണ പിള്ള ഘടകത്തിനൊപ്പമായിരുന്നു. നിലവില്‍ കേരള കോണ്‍ഗ്രസ്സ് ജോസഫ് വിഭാഗം സംസ്ഥാന കമ്മിറ്റി അംഗമാണ്.
മലപ്പുറം ചുങ്കത്തറ സ്വദേശിയായ അദ്ദേഹം നിലമ്പൂര്‍ കോടതിയില്‍ അഭിഭാഷകനാണ്. മാര്‍ത്തോമ്മാ സഭാ കൗണ്‍സില്‍ അംഗമാണ്. ഉച്ചയ്ക്കു ശേഷം ബി ജെ പി മോഹന്‍ ജോര്‍ജിന് അംഗത്വം നല്‍കും.
---- facebook comment plugin here -----



