Education
എസ്എസ്എല്‍സി; ഗള്‍ഫ് മേഖലയില്‍ 97.3 ശതമാനം വിജയം
518 വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതിയത്. 504 പേര്‍ വിജയിച്ചു

ദുബൈ | ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷയില്‍ ഗള്‍ഫ് മേഖല 97.3 ശതമാനം വിജയം നേടി. 518 വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതിയത്. 504 പേര്‍ വിജയിച്ചു. യുഎഇയില്‍ നാലു സ്‌കൂളുകള്‍ 100 ശതമാനം വിജയം നേടി. ദി ന്യൂ ഇന്‍ഡ്യന്‍ മോഡല്‍ സ്‌കൂള്‍ ഷാര്‍ജ, ന്യൂ ഇന്ത്യന്‍ സ്‌കൂള്‍ റാസ് അല്‍ ഖൈമ, ദി ഇംഗ്ലീഷ് പ്രൈവറ്റ് സ്‌കൂള്‍ ഉമ്മുല്‍ഖുവൈന്‍, ദി മോഡല്‍ സ്‌കൂള്‍ അബൂദബി എന്നിവയാണ് യുഎഇയില്‍ 100 ശതമാനം വിജയം നേടിയ സ്‌കൂളുകള്‍.
മലയാളി വിദ്യാര്‍ഥികള്‍ക്കു പുറമേ ഇതര ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും പാകിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍, ജോര്‍ദാന്‍, സിറിയ, ഇറാഖ്, ഇറാന്‍, ജര്‍മനി രാജ്യങ്ങളില്‍ നിന്നുള്ളവരും എസ്എസ്എല്‍സി പരീക്ഷ എഴുതിയവരില്‍ പെടും.
---- facebook comment plugin here -----