Kozhikode
എസ് എസ് എഫ് ജില്ലാ ക്യാമ്പസ് അസംബ്ലി; വെബ്‌സൈറ്റ് ലോഞ്ച് ചെയ്തു
ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ് ലിയാരാണ് വെബ്‌സൈറ്റ് ലോഞ്ച് ചെയ്തത്

കോഴിക്കോട് | ഈ മാസം 15,16 തീയതികളില്‍ മര്‍കസില്‍ നടക്കുന്ന എസ് എസ് എഫ് കോഴിക്കോട് ജില്ലാ ക്യാമ്പസ് അസംബ്ലിയുടെ വെബ്‌സൈറ്റ് ലോഞ്ച് ചെയ്തു. സമസ്ത പ്രസിഡന്റ് റഈസുല്‍ ഉലമ ഇ സുലൈമാന്‍ മുസ്ലിയാര്‍, കെ എസ് ആറ്റക്കോയ തങ്ങള്‍ കൂമ്പോല്‍ തുടങ്ങിയവരുടെ സാന്നിധ്യത്തില്‍ ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ് ലിയാരാണ് വെബ്‌സൈറ്റ് ലോഞ്ച് ചെയ്തത്.
രജിസ്‌ട്രേഷന്‍ പോര്‍ട്ടല്‍, ക്യാമ്പസ് അസംബ്ലിയുടെ ദൃശ്യാവിഷ്‌കാരങ്ങള്‍, സോഷ്യല്‍ മീഡിയ ഹാന്‍ഡ്‌ലുകള്‍ തുടങ്ങിയവ വെബ്‌സൈറ്റില്‍ ലഭ്യമാണ്. എസ് എസ് എഫ് ജില്ലാ പ്രസിഡണ്ട് മുഹമ്മദ് റാഫി അഹ്‌സനി കാന്തപുരം അധ്യക്ഷത വഹിച്ചു. സയ്യിദ് അന്‍സാര്‍ അഹ്ദല്‍ അവേലം, ഡോ. മുഹമ്മദ് അബ്ദുല്‍ ഹക്കീം അസ്ഹരി, അഫ്‌സല്‍ ഹുസൈന്‍ പറമ്പത്ത്, ഫാഇസ് എം എം പറമ്പ്, അല്‍ഫാസ് നാഗത്തുംപാടം തുടങ്ങിയവര്‍ സംബന്ധിച്ചു.