Connect with us

Kerala

മുസ്്ലിം ലീഗ് ആസ്ഥാന മന്ദിരം ഉദ്ഘാടനത്തില്‍ ഡല്‍ഹിയില്‍ ഉണ്ടായിട്ടും സോണിയാഗാന്ധിയും പ്രിയങ്കയും പങ്കെടുത്തില്ല

കോണ്‍ഗ്രസിന് വേണ്ടി ഉദ്ഘാടന ചടങ്ങില്‍ എത്തിയ കെ സി വേണുഗോപാലിനോടും എം കെ രാഘവനോടും നേതാക്കള്‍ ഈ അതൃപ്തി അറിയിച്ചു

Published

|

Last Updated

ന്യൂഡല്‍ഹി | ഡല്‍ഹിയില്‍ മുസ്്‌ലിം ലീഗ് നിര്‍മിച്ച ദേശീയ ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങില്‍, ഡല്‍ഹിയില്‍ ഉണ്ടായിരുന്നിട്ടും കോണ്‍ഗ്രസ് നേതാക്കളായ സോണിയാഗാന്ധിയും പ്രിയങ്ക ഗാന്ധി എം പിയും പങ്കെടുത്തില്ല. ഉദ്ഘാടന ചടങ്ങിലേക്ക് പ്രിയങ്ക എത്തുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ആശംസ അര്‍പ്പിച്ചുള്ള വയനാട് എം പിയുടെ സന്ദേശം മാത്രമാണ് എത്തിയത്.

ഡല്‍ഹിയിലെ ദരിയാഗഞ്ചില്‍ നിര്‍മ്മിച്ച ലീഗിന്റെ ദേശീയ ആസ്ഥാനത്തിന്റെ ഇന്നു നടന്ന ഉദ്ഘാടനച്ചടങ്ങില്‍ നിന്നുള്ള ഈ വിട്ടു നില്‍ക്കലില്‍ മുസ്ലിം ലീഗ് നേതൃത്വത്തിന് കടുത്ത അതൃപ്തി. രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും വയനാട്ടില്‍ മത്സരിക്കാനെത്തിയപ്പോള്‍ ബി ജെ പി പ്രചാരണത്തെ ഭയന്ന് മുസ്്‌ലിം ലീഗിന്റെ കൊടിക്കു വിലക്ക് ഏര്‍പ്പെടുത്തിയിട്ടും രണ്ടു നേതാക്കളുടേയും വിജയത്തിനായി വിയര്‍പ്പൊഴുക്കിയ ലീഗിനോടുള്ള ഈ അവഗണന പൊറുക്കാനാവില്ലെന്നാണ് ലീഗ് നേതാക്കള്‍ പറയുന്നത്. കോണ്‍ഗ്രസിന് വേണ്ടി ഉദ്ഘാടന ചടങ്ങില്‍ എത്തിയ കെ സി വേണുഗോപാലിനോടും എം കെ രാഘവനോടും നേതാക്കള്‍ ഈ അതൃപ്തി അറിയിച്ചു.

മുസ്ലീം ലീഗ് രാഷ്ട്രീയകാര്യ സമിതി ചെയര്‍മാന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളായിരുന്നു പാര്‍ടി ആസ്ഥാനത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്. സോണിയാഗാന്ധി, പ്രിയങ്ക ഗാന്ധി, അഖിലേഷ് യാദവ് അങ്ങനെ ഇന്ത്യ സഖ്യത്തിലെ പ്രധാന നേതാക്കളുടെ സാന്നിധ്യം മുസ്ലിം ലീഗ് നേതൃത്വം പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ഈ നേതാക്കളാരും ഉദ്ഘാടന ചടങ്ങിന് എത്തിയില്ല. രാഹുല്‍ ഗാന്ധി ബീഹാറില്‍ ആണെങ്കിലും സോണിയാ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഡല്‍ഹിയില്‍ തന്നെ ഉണ്ടായിരുന്നു.

പാര്‍ടി സ്ഥാപകനായ ഖായിദേമില്ലത്ത് മുഹമ്മദ് ഇസ്മയില്‍ സാഹിബിന്റെ പേരില്‍ അത്യാധുനിക സംവിധാനങ്ങളോടെ 28 കോടി രൂപ ചെലവട്ടാണ് ആസ്ഥാന മന്ദിരം നിര്‍മ്മിച്ചത്. ഡല്‍ഹിയില്‍ ദേശീയ ആസ്ഥാനം യാഥാര്‍ഥ്യമായതോടെ ഉത്തരേന്ത്യയില്‍ പാര്‍ടിയെ കൂടുതല്‍ ശക്തിപ്പെടുത്താന്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നാണ് നേതാക്കള്‍ പറയുന്നത്.

 

---- facebook comment plugin here -----

Latest