National
ജമ്മു കശ്മീരില്‍ ഗ്രനേഡ് പൊട്ടിത്തെറിച്ച് സൈനികന് വീരമൃത്യു
ഗ്രനേഡ് അബദ്ധത്തില്‍ പൊട്ടിയതാണെന്നാണ് റിപ്പോര്‍ട്ടുകള്‍

ശ്രീനഗര്‍| ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയില്‍ ഗ്രനേഡ് പൊട്ടിത്തെറിച്ച് സൈനികന് വീരമൃത്യു. ഗ്രനേഡ് അബദ്ധത്തില്‍ പൊട്ടിയതാണെന്നാണ് റിപ്പോര്‍ട്ടുകള്‍. പൂഞ്ചില്‍ ഇന്നലെ വൈകീട്ട് 7.45 ഓടേ സുരന്‍കോട്ട് പ്രദേശത്താണ് സംഭവമുണ്ടായത്. പ്രദേശത്തെ സൈനിക ക്യാമ്പില്‍ കാവല്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന സൈനികനാണ് മരിച്ചത്.
സൈനികന്‍ ഗ്രനേഡ് തെറ്റായി കൈകാര്യം ചെയ്തതിനാലാണ് സ്ഫോടനം ഉണ്ടായതെന്ന് സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. അപകടവുമായി ബന്ധപ്പെട്ട സാഹചര്യങ്ങള്‍ അന്വേഷിച്ചുവരികയാണെന്നു അധികൃതര്‍ അറിയിച്ചു.
---- facebook comment plugin here -----