Connect with us

National

ചെരുപ്പില്‍ കിടന്നിരുന്ന പാമ്പ് കടിച്ചു; സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍ക്ക് ദാരുണാന്ത്യം

ബെംഗളൂരു ബന്നാര്‍ഘട്ടയിലെ രംഗനാഥ ലേഔട്ടിലെ മഞ്ജു പ്രകാശ് (41) ആണ് മരിച്ചത്. വീടിന് പുറത്ത് വച്ചിരുന്ന ചെരുപ്പ് ധരിച്ചപ്പോഴാണ് പാമ്പ് കടിച്ചത്.

Published

|

Last Updated

ബെംഗളൂരു | പാമ്പുകടിയേറ്റ് സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍ മരിച്ചു. ബെംഗളൂരുവിലാണ് സംഭവം. ബന്നാര്‍ഘട്ടയിലെ രംഗനാഥ ലേഔട്ടിലെ മഞ്ജു പ്രകാശ് (41) ആണ് മരിച്ചത്.

വീടിന് പുറത്ത് വച്ചിരുന്ന ചെരുപ്പ് ധരിച്ചപ്പോഴാണ് പാമ്പ് കടിച്ചതെന്നാണ് വിവരം. ചെരുപ്പിനുള്ളില്‍ പാമ്പ് ചുരുണ്ടുകൂടി കിടന്നിരുന്നത് മഞ്ജു പ്രകാശിന്റെ കണ്ണില്‍ പെട്ടിരുന്നില്ല.
വെള്ളിയാഴ്ച വൈകിട്ട് മഞ്ജു ചെരുപ്പ് ധരിച്ച് പുറത്തിറങ്ങുകയും പിന്നീട് വീട്ടിലേക്ക് മടങ്ങുകയും ചെയ്തു. തുടര്‍ന്ന് ഉറങ്ങാന്‍ കിടന്നു. ശനിയാഴ്ച രാവിലെ വീട്ടില്‍ എത്തിയ ഒരു സുഹൃത്ത് ചെരുപ്പിനുള്ളില്‍ പാമ്പിനെ ചത്ത നിലയില്‍ കണ്ടെത്തി. ഉടന്‍ തന്നെ കുടുംബാംഗങ്ങളെ വിവരമറിയിച്ചു. മുറിക്കകത്ത് പോയി നോക്കിയപ്പോള്‍ മഞ്ജു പ്രകാശ് മരിച്ചു കിടക്കുന്നതാണ് കാണാനായത്.

രണ്ട് വര്‍ഷം മുമ്പ് ഒരു അപകടത്തില്‍ പെട്ടിരുന്ന മഞ്ജുവിന്റെ കാലില്‍ സംവേദനക്ഷമത നഷ്ടപ്പെട്ടിരുന്നു. അതിനാലാകാം കടിയേറ്റതിന്റെ വേദന അറിയാതിരുന്നതെന്ന് കുടുംബം പറയുന്നു. മഞ്ജുവിന്റെ സുഹൃത്തിന്റെ പരാതിയില്‍ ബന്നാര്‍ഘട്ട പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം കുടുംബത്തിന് കൈമാറി.

---- facebook comment plugin here -----

Latest