Connect with us

Kozhikode

ഖത്വറിൽ നിന്ന് ആറ് വർഷം മുൻപ് നാട്ടിലേക്ക് പുറപ്പെട്ട് കാണാതായ പ്രവാസിക്ക് വേണ്ടിയുള്ള അന്വേഷണം ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഇളയവളെ ജാഫര്‍ കണ്ടിട്ടുപോലുമില്ല.

Published

|

Last Updated

ഖത്വറില്‍ നിന്ന് ആറ് വര്‍ഷം മുന്‍പ് പുറപ്പെടുകയും പിന്നീട് കാണാതാകുകയും ചെയ്ത വടകര ചോറോട് പുഞ്ചിരിമില്ലിന് സമീപം പറമ്പത്ത് ജാഫറി(49)ന് വേണ്ടിയുള്ള അന്വേഷണം ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ. ജോലി നഷ്ടപ്പെട്ടതോടെ സുഹൃത്തുക്കളുടെ സഹായത്തോടെയാണ് ഇദ്ദേഹം നാട്ടിലേക്ക് തിരിച്ചത്. ജാഫര്‍ നാട്ടിലേക്ക് മടങ്ങിയ വിവരം വൈകിയാണ് കുടുംബം അറിയുന്നത്. ഉടനെ തന്നെ പോലീസില്‍ പരാതി നല്‍കിയിരുന്നെങ്കിലും അന്വേഷണത്തില്‍ കാര്യമായ പുരോഗതിയുണ്ടായിരുന്നില്ല. ഒരു മകനും രണ്ടു പെണ്മക്കളുമാണ് ജാഫറിന്. ഇളയവളെ ജാഫര്‍ കണ്ടിട്ടുപോലുമില്ല. 2014ല്‍ ഭാര്യക്ക് ഇളയ മകളെ ഗര്‍ഭമുള്ളപ്പോഴാണ് ജാഫര്‍ ജോലിക്കായി ഖത്വറില്‍ ജോലിക്ക് പോയത്. യു എ ഇയിലെ സാമൂഹിക പ്രവർത്തകൻ അശ്റഫ് താമരശ്ശേരിയാണ് അന്വേഷണത്തിന് ഫേസ്ബുക്കിലൂടെ ആവശ്യപ്പെട്ടത്. അദ്ദേഹത്തിന്റെ പോസ്റ്റ് പൂർണരൂപത്തിൽ:

6 വര്ഷം മുന്പ് ഖത്തറില് നിന്നും നാട്ടിലേക്ക് പുറപ്പെടുകയും പിന്നീട് കാണാതാവുകയും ചെയ്ത വ്യക്തിയാണ് വടകര ചോറോട് പുഞ്ചിരി മില്ലിന് സമീപം പറമ്പത്ത് ജാഫര് (49). തയ്യുള്ളതില് സമീറയാണ് ജാഫറിന്റെ ഭാര്യ. 2014 ല് ഭാര്യക്ക് ഇളയമകളെ ഗര്ഭമുള്ളപ്പോഴാണ് ജാഫര് ജോലിക്കായി ഖത്തറില് ജോലിക്ക് പോയത്. പിന്നീട് ജോലി നഷ്ടപ്പെട്ടതോടെ സുഹൃത്തുക്കളുടെ സഹായത്തോടെയാണ് നാട്ടിലേക്ക് തിരിച്ചത്. ജാഫര് നാട്ടിലേക്ക് മടങ്ങിയ വിവരം വൈകിയാണ് കുടുംബം അറിയുന്നത്. ഉടനെ തന്നെ പൊലീസില് പരാതി നല്കിയിരുന്നെങ്കിലും അന്വേഷണത്തില് കാര്യമായ പുരോഗതിയുണ്ടായിരുന്നില്ല. ഒരു മകനും രണ്ടു പെണ്മക്കളുമാണ് ജാഫറിന്. ഇളയവളെ ജാഫര് കണ്ടിട്ടുപോലുമില്ല. വടകര എസ്.ഐ. യുടെ നേതൃത്വത്തില് അന്വേഷണം നടക്കുന്നുണ്ട്. എന്റെ പ്രിയ സുഹൃത്തുക്കള് പരിശ്രമിച്ചാല് നമുക്കൊന്നായി ഇദ്ദേഹത്തെ കണ്ടെത്താന് കഴിയും എന്ന് എനിക്ക് വിശ്വാസമുണ്ട്‌. ഒരമ്മയും മൂന്നു മക്കളും തീരാത്ത കണ്ണീരോടെ പ്രവാസിയായ തങ്ങളുടെ കുടുംബ നാഥന് വേണ്ടി നിറഞ്ഞ കണ്ണുകളോടെ പ്രാര്ഥനകളുമായി കാത്തിരിക്കുകയാണ്. പ്രിയ സുഹൃത്തുക്കളെ നമ്മുക്കൊന്ന് ഒത്ത് പിടിച്ചാലോ ………..?

തോരാത്ത കണ്ണുനീരിന് നമ്മുടെ ഒരു കൈ സഹായം നൽകാം. പ്രവാസ ലോകത്തും നാട്ടിലുമുള്ള പ്രിയ സാഹോദരങ്ങൾ ഈ പോസ്റ്റ് പരമാവധി ഷെയർ ചെയ്ത് ഈ സഹോദരനെ കണ്ടെത്താൻ സഹകരിക്കുക.

 

Latest