Kerala
പാലക്കാട് കോട്ടോപാടത്ത് ഓടുന്ന ബസില്‍ നിന്ന് പുക ഉയര്‍ന്നു; ജീവനക്കാര്‍ ചാടി രക്ഷപ്പെട്ടു, യാത്രക്കാരെയും മാറ്റി
മണ്ണാര്‍ക്കാട് നിന്നും എടത്തനാട്ടുകരയ്ക്ക് പോകുന്ന എസ് എസ് ബ്രദേഴ്‌സ് എന്ന ബസ്സില്‍ നിന്നാണ് പുക ഉയര്‍ന്നത്.

പാലക്കാട്| പാലക്കാട് കോട്ടോപാടത്ത് ഓടുന്ന ബസില്‍ നിന്ന് പുക ഉയര്‍ന്നു. മണ്ണാര്‍ക്കാട് അരിയൂരിലാണ് സംഭവം. പുക ഉയര്‍ന്നതിനെതുടര്‍ന്ന് ബസില്‍ നിന്ന് ജീവനക്കാര്‍ ചാടി രക്ഷപ്പെട്ടു. ബസിലുണ്ടായിരുന്ന യാത്രക്കാരെയും മാറ്റി.
ഇന്ന് രാവിലെ 11.30 ഓടെയാണ് അപകടം ഉണ്ടായത്. മണ്ണാര്‍ക്കാട് നിന്നും എടത്തനാട്ടുകരയ്ക്ക് പോകുന്ന എസ് എസ് ബ്രദേഴ്‌സ് എന്ന ബസ്സില്‍ നിന്നാണ് പുക ഉയര്‍ന്നത്. ബസിന്റെ പുറക് വശത്ത് നിന്നാണ് ആദ്യം പുക ഉയര്‍ന്നത്. പുക ഉയരുന്ന കാര്യം യാത്രക്കാരാണ് ജീവനക്കാരെ അറിയിച്ചത്. ഉടന്‍ ബസ് നിര്‍ത്തി യാത്രക്കാരെ പുറത്തിറക്കി. പുക ഉയരാനുള്ള കാരണമെന്താണെന്ന് വ്യക്തമായിട്ടില്ല.
---- facebook comment plugin here -----