Connect with us

International

അമേരിക്കയില്‍ വെടിവെപ്പില്‍ കുഞ്ഞ് ഉള്‍പ്പെടെ ആറ് പേര്‍ കൊല്ലപ്പെട്ടു

സംഭവത്തില്‍ ഗുണ്ടാ സംഘം ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് സൂചന

Published

|

Last Updated

വാഷിംഗ്ടണ്‍ ഡിസി |  അമേരിക്കയില്‍ വെടിവെപ്പില്‍ ആറ് പേര്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ ഒരു കൈക്കുഞ്ഞും ഉള്‍പ്പെടും. സെന്‍ട്രല്‍ കാലിഫോര്‍ണിയയിലെ ഗോഷെനിലുള്ള ഒരു വീട്ടിലാണ് സംഭവം.

രണ്ടുപേര്‍ ചേര്‍ന്നാണ് ആക്രമണം നടത്തിയതെന്നാണ് സൂചന. ഇവരെ കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചു. സംഭവത്തില്‍ ഗുണ്ടാ സംഘം ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് സൂചന.

ഒരാഴ്ച മുമ്പ്, ടിസിഎസ്ഒ ഡിറ്റക്ടീവുകള്‍ ഈ വീട്ടില്‍ മയക്കുമുന്നുമായി ബന്ധപ്പെട്ട് പരിശോധന നടത്തിയിരുന്നു