Sidhu resigned
പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം സിദ്ദു രാജിവെച്ചു
സോണിയയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് രാജി

ചണ്ഡിഗണ്ഡ് | പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്നും നവ്‌ജോത് സിംഗ് സിദ്ദു രാജിവെച്ചു. അഞ്ച് സംസ്ഥാനങ്ങളിലുണ്ടായ കനത്ത തോല്‍വിയെ തുടര്‍ന്ന് പി സി സി അധ്യക്ഷന്‍മാരടക്കമുള്ള സംസ്ഥാന നേതാക്കളോട് രാജിവെക്കാന്‍ സോണിയ ഗാന്ധി ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് സിദ്ദു രാജിവെച്ചിരിക്കുന്നത്. ഒറ്റവരിയിലുള്ള തന്റെ രാജിക്കത്ത് സിദ്ദു സോണിയക്ക് അയച്ച് നല്‍കുകയായിരുന്നു.
---- facebook comment plugin here -----