Kerala
ശ്വേത മേനോന്‍ അധ്യക്ഷ, കുക്കു പരമേശ്വരന്‍ ജനറല്‍ സെക്രട്ടറി; 'അമ്മ'യെ ഇനി വനിതകള്‍ നയിക്കും
മൂന്ന് പതിറ്റാണ്ടിനിടെ അധ്യക്ഷ സ്ഥാനത്ത് ഒരു വനിത വരുന്നത് ആദ്യം.

കൊച്ചി | ചലച്ചിത്ര താരങ്ങളുടെ സംഘടനയായ ‘അമ്മ’യെ ഇനി വനിതകള്‍ നയിക്കും.
പുതിയ പ്രസിഡന്റായി നടി ശ്വേത മേനോനും ജനറല്‍ സെക്രട്ടറിയായി കുക്കു പരമേശ്വരനും തിരഞ്ഞെടുക്കപ്പെട്ടു.
അമ്മയുടെ തലപ്പത്ത് രണ്ട് വനിതകള്‍ വരുന്നത് ഇതാദ്യമാണ്. മൂന്ന് പതിറ്റാണ്ടിനിടെ അധ്യക്ഷ സ്ഥാനത്ത് ഒരു വനിത വരുന്നതും ആദ്യമാണ്. അന്‍സിബ ഹസ്സന്‍ നേരത്തെ തന്നെ ജോയിന്റ് സെക്രട്ടറിയായി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ലക്ഷ്മിപ്രിയയാണ് പുതിയ വൈസ് പ്രസിഡന്റ്. ഉണ്ണി ശിവപാല്‍ ട്രഷററാണ്.
---- facebook comment plugin here -----