Connect with us

National

സിഖ് സൈനികര്‍ക്ക് ഹെല്‍മെറ്റ് ഏര്‍പ്പെടുത്താനുള്ള നീക്കത്തിനെതിരെ ശിരോമണി ഗുരുദ്വാര പര്‍ബന്ധക് കമ്മിറ്റി

സിഖ് സ്വത്വത്തിൻ്റെ കാര്യത്തില്‍ ഒരു ഇടപെടലും വെച്ചുപൊറുപ്പിക്കില്ലെന്ന് എസ് ജി പി സി പ്രതിനിധി സംഘം പറഞ്ഞു.

Published

|

Last Updated

അമൃത്സര്‍ | സിഖ് സൈനികര്‍ക്ക് ബാലിസ്റ്റിക് ഹെല്‍മെറ്റ് ഏര്‍പ്പെടുത്താനുള്ള നീക്കത്തിനെതിരെ ശിരോമണി ഗുരുദ്വാര പര്‍ബന്ധക് കമ്മിറ്റി. സിഖുകാരുടെ പരമോന്നത മതസംഘടനയായ എസ് ജി പി സിയുടെ പ്രതിനിധി സംഘം ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ (എന്‍ സി എം) മേധാവിയെ കണ്ട് വിഷയം ചര്‍ച്ച ചെയ്തു.

സിഖ് സ്വത്വത്തിൻ്റെ കാര്യത്തില്‍ ഒരു കൈകടത്തലും വെച്ചുപൊറുപ്പിക്കില്ലെന്നും ഒരു കാരണവശാലും സിഖ് സൈനികര്‍ക്ക് ഹെല്‍മറ്റ് സ്വീകരിക്കാന്‍ കഴിയില്ലെന്നും എസ് ജി പി സി പ്രതിനിധി സംഘം പറഞ്ഞു. സിഖ് സൈനികര്‍ക്കായി ബാലിസ്റ്റിക് ഹെല്‍മറ്റ് അവതരിപ്പിക്കുന്നത് പരിഗണനയിലുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് ഈ പരാമര്‍ശം.

എസ് ജി പി സി പ്രതിനിധി സംഘം വെള്ളിയാഴ്ച ഡല്‍ഹിയിലെ എന്‍ സി എം ഓഫീസില്‍ നടന്ന യോഗത്തില്‍ പങ്കെടുത്തിരുന്നു. എസ് ജി പി സി ജനറല്‍ സെക്രട്ടറി ഗുര്‍ചരണ്‍ സിംഗ് ഗ്രെവാള്‍, അംഗം രഗ്ബീര്‍ സിംഗ് സഹാറന്‍ മജ്റ എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു.

---- facebook comment plugin here -----

Latest