Connect with us

Kerala

നീറ്റില്‍ ഷെയ്ഖ അക്കാദമിക്ക് ഉജ്ജ്വല നേട്ടം

പ്രതിദിന നീറ്റ് പരിശീലനത്തോടെ പ്ലസ് വണ്‍ സയന്‍സ്, റിപ്പീറ്റേഴ്സ് കോഴ്സുകളാണ് ഷെയ്ഖയിലുള്ളത്

Published

|

Last Updated

കോഴിക്കോട് | പൂര്‍ണമായും ഇസ്ലാമികാന്തരീക്ഷത്തിലുള്ള കേരളത്തിലെ ഏക നീറ്റ് ഷീ ക്യാമ്പസായ കൊടുവള്ളി ഷെയ്ഖ അക്കാദമിക്ക് ഈ വര്‍ഷത്തെ നീറ്റ് പരീക്ഷയില്‍ വന്‍ നേട്ടം. നീറ്റ് പരീക്ഷയെഴുതിയ ഷെയ്ഖ വിദ്യാര്‍ഥികളില്‍ നാല് പേര്‍ സര്‍ക്കാര്‍ മെഡി.കോളജുകളിലെ എം ബി ബി എസ് കോഴ്സിനും പത്ത് പേര്‍ ബി ഡി എസിനും യോഗ്യത നേടി. 686, 661, 610 എന്നിങ്ങനെയാണ് എം ബി ബി എസിന് യോഗ്യത നേടിയ വിദ്യാര്‍ഥികളുടെ മാര്‍ക്ക്.

നാലാം വര്‍ഷത്തിലേക്ക് പാദമൂന്നിയ ഷെയ്ഖയുടെ ആദ്യ ബാച്ചിലെ വിദ്യാര്‍ഥികള്‍ സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ മെഡി.കോളജുകളിലും അഡ്മിഷന്‍ നേടിയിട്ടുണ്ട്. ധാര്‍മികാന്തരീക്ഷത്തിന് ഊന്നല്‍ നല്‍കി പെണ്‍കുട്ടികള്‍ക്ക് ഉന്നത വിദ്യാഭ്യാസം ഒരുക്കുകയാണ് ഷെയ്ഖയുടെ ലക്ഷ്യം.

പ്രതിദിന നീറ്റ് പരിശീലനത്തോടെ പ്ലസ് വണ്‍ സയന്‍സ്, റിപ്പീറ്റേഴ്സ് കോഴ്സുകളാണ് ഷെയ്ഖയിലുള്ളത്.
സര്‍ക്കാര്‍ മെഡി.കോളജുകളില്‍ എം ബി ബി എസ്, ബി ഡി എസ് പ്രവേശനം ഉറപ്പാക്കിയ വിദ്യാര്‍ഥിനികളെ ഷെയ്ഖ അക്കാദമിക് ഡയറക്ടര്‍ ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോടും ഡയറക്ടര്‍ അഡ്വ.ഉബൈദ് സഖാഫി വെണ്ണക്കോടും അഭിനന്ദിച്ചു.

 

Latest