Connect with us

Uae

പോപ്പിന്റെ സ്ഥാനാരോഹണത്തിൽ ശൈഖ് സഊദ് പങ്കെടുത്തു

വത്തിക്കാൻ സിറ്റിയിലെ സെന്റ്പീറ്റേഴ്സ് ബസിലിക്കയിൽ നടന്ന ചടങ്ങിൽ നിരവധി രാഷ്ട്രത്തലവന്മാരും ആഗോള നേതാക്കളും പങ്കെടുത്തു.

Published

|

Last Updated

അബൂദബി| ലിയോ പതിനാലാമൻ പോപ്പിന്റെ സ്ഥാനാരോഹണ ചടങ്ങിൽ സുപ്രീം കൗൺസിൽ അംഗവും റാസ് അൽ ഖൈമ ഭരണാധികാരിയുമായ ശൈഖ് സഊദ് ബിൻ സഖർ അൽ ഖാസിമി പങ്കെടുത്തു. പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്്യാനെ പ്രതിനിധീകരിച്ചാണ് അദ്ദേഹം ചടങ്ങിൽ പങ്കെടുത്തത്. റാസ് അൽ ഖൈമയിലെ നിക്ഷേപ വികസന കാര്യാലയത്തിന്റെ വൈസ് ചെയർമാനായ ശൈഖ് ഖാലിദ് ബിൻ സഊദ് ബിൻ സഖർ അൽ ഖാസിമിയും അദ്ദേഹത്തോടൊപ്പം ചടങ്ങിലെത്തി. വത്തിക്കാൻ സിറ്റിയിലെ സെന്റ്പീറ്റേഴ്സ് ബസിലിക്കയിൽ നടന്ന ചടങ്ങിൽ നിരവധി രാഷ്ട്രത്തലവന്മാരും ആഗോള നേതാക്കളും പങ്കെടുത്തു.

ഫ്രാൻസിസ് പോപ്പിന്റെ വിയോഗത്തെ തുടർന്നാണ് ലിയോ പതിനാലാമൻ പോപ്പിന്റെ സ്ഥാനാരോഹണം. 2019-ൽ അബൂദബിയിൽ മനുഷ്യ സാഹോദര്യ രേഖയിൽ ഒപ്പുവച്ചവരിൽ ഒരാളായിരുന്നു ഫ്രാൻസിസ് പോപ്പ്. ഈ പ്രഖ്യാപനം പിന്നീട് ഐക്യരാഷ്ട്രസഭ അന്താരാഷ്ട്ര മനുഷ്യ സാഹോദര്യ ദിനമായി അംഗീകരിച്ചു.

 

 

Latest