Connect with us

Kerala

സല്‍മാന്‍ രാജാവിന്റെ അതിഥികളായി ആയിരം ഫലസ്തീനികള്‍ ഹജ്ജിനെത്തും

സഊദി ത്യാഗം അനുഭവിക്കുന്ന ഫലസ്തീന്‍ ജനതക്കൊപ്പം

Published

|

Last Updated

മക്ക | സഊദി ഭരണാധികാരിയും തിരുഗേഹങ്ങളുടെ സൂക്ഷിപ്പുകാരനുമായ സല്‍മാന്‍ രാജാവിന്റെ അതിഥികളായി ഫലസ്തീനില്‍ നിന്ന് ഈ വര്‍ഷം ആയിരം പേര്‍ ഹജ്ജ് കര്‍മങ്ങളില്‍ പങ്കെടുക്കുന്നതിന് പുണ്യഭൂമിയിലെത്തും. ഇസ്റാഈല്‍ ആക്രമണത്തില്‍ മരണപ്പെട്ടവര്‍, ആക്രമണത്തില്‍ പരുക്കേറ്റവര്‍, ഇസ്‌റാഈല്‍ തടവറയില്‍ കഴിയുന്നവര്‍ എന്നിവരുടെ ബന്ധുക്കളായ 1,000 തീര്‍ത്ഥാടകര്‍ക്കാണ് ഹജ്ജിന് അവസരമൊരുക്കിയിരിക്കുന്നതെന്ന് സഊദി വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തു.

ഫലസ്തീന്‍ ജനതയെ പിന്തുണക്കുന്നതിനുള്ള സല്‍മാന്‍ രാജാവിന്റെ നിരന്തരമായ ശ്രമങ്ങളുടെ ഭാഗമായാണ് ഈ നടപടി. ഇസ്ലാമിക സമൂഹത്തില്‍ ത്യാഗം അനുഭവിക്കുന്ന ഫലസ്തീന്‍ ജനതയോടൊപ്പമാണ് സഊദി നിലകൊള്ളുന്നതെന്ന് റിപോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

 

Latest