Kerala
ഗവര്‍ണറുടെ അധികാരങ്ങള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ കരിക്കുലം കമ്മിറ്റിയുടെ അംഗീകാരം
പാഠപുസ്തകത്തിന്റെ അച്ചടി ഉടന്‍ ആരംഭിച്ചേക്കും

തിരുവനന്തപുരം | ഗവര്‍ണറുടെ അധികാരങ്ങള്‍ സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്താനുള്ള തീരുമാനത്തിന് കരിക്കുലം കമ്മിറ്റിയുടെ അംഗീകാരം. വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനത്തിനാണ് ഇപ്പോള്‍ കരിക്കുലം കമ്മറ്റി അംഗീകാരം നല്‍കിയിരിക്കുന്നത്. സാമൂഹികശാസ്ത്ര പുസ്തകത്തിലാണ് പാഠഭാഗം ഉള്‍ക്കൊള്ളിക്കുക.
ഭാരതാംബ വിവാദത്തില്‍ ഗവര്‍ണര്‍, സര്‍ക്കാര്‍ പോര് തുടരുന്നതിനിടെയാണ് ഗവര്‍ണറുടെ അധികാരങ്ങള്‍ എന്താണ് എന്നതിനെക്കുറിച്ച് പാഠപുസ്തകങ്ങളില്‍ ഉള്‍പ്പെടുത്താനുള്ള തീരുമാനം. ഇതുമായി ബന്ധപ്പെട്ടുള്ള പ്രഖ്യാപനം വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി നേരത്തേ അറിയിച്ചിരുന്നു. സാമൂഹ്യ ശാസ്ത്ര പുസ്തകത്തിലാണ് ഇക്കാര്യങ്ങള്‍ പാഠഭാഗമായി ഉള്‍പ്പെടുത്തുക. അച്ചടി ഉടന്‍ തന്നെ ആരംഭിച്ചേക്കും.
---- facebook comment plugin here -----