Connect with us

International

ഗസ്സ വെടിനിര്‍ത്തല്‍: 24 മണിക്കൂറിനകം ഹമാസ് നിലപാട് അറിയിക്കുമെന്ന് ട്രംപ്

ഇസ്‌റാഈല്‍ കരാര്‍ പാലിക്കുമോ എന്നതില്‍ ഹമാസിന് ആശങ്ക

Published

|

Last Updated

വാഷിംഗ്ടണ്‍ | ഗസ്സയിലെ വെടിനിര്‍ത്തലുമായി ബന്ധപ്പെട്ട് ഗസ്സ ഭരിക്കുന്ന ഹമാസ് നേതൃത്വം 24 മണിക്കൂറിനുള്ളില്‍ നിലപാട് അറിയിക്കുമെന്ന് യു എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇസ്‌റാഈല്‍ വെടിനിര്‍ത്തലിന് തയ്യാറാണെന്ന് ട്രംപ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

എന്നാല്‍ വെടിനിര്‍ത്തല്‍ സംബന്ധിച്ച് ഹമാസ് നേതൃത്വം ഇതുവരെ ഔദ്യോഗികമായി ഒന്നും പ്രതികരിച്ചിട്ടില്ല. ഇസ്‌റാഈല്‍ വെടിനിര്‍ത്തല്‍ പാലിക്കുമെന്നതിന് എന്താണ് ഉറപ്പുള്ളതാണെന്നാണ് ഹമാസിന്റെ യു എസിനോടുള്ള പ്രധാന ചോദ്യമെന്ന് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സികള്‍ റിപോര്‍ട്ട് ചെയ്തു. യു എസ് മുന്നോട്ടുവെച്ച വെടിനിര്‍ത്തല്‍ കരാര്‍ പരിശോധിക്കുകയാണെന്നും മറ്റ് സംഘടനകളുമായി ചര്‍ച്ച നടത്തിയ ശേഷമേ ഹമാസ് ഔദ്യോഗിക പ്രഖ്യാപനം നടത്തുകയുമുള്ളൂവെന്നാണ് സൂചന. കരാറില്‍ ഇസ്‌റാഈല്‍ ഉയര്‍ത്തുന്ന ചില ആവശ്യങ്ങള്‍ ഹമാസിന് ഒരിക്കലും അംഗീകരിക്കാന്‍ പോലും പറ്റാത്തതാണ്. ഹമാസ് ഗസ്സയില്‍ ഇനിയും ഭരണം തുടരുത്, തൂഫാനുല്‍ അഖ്സയില്‍ പങ്കെടുത്തവര്‍ നാടുവിടണം എന്നീ ആവശ്യങ്ങളാണ് പ്രധാനമായും ഇസ്‌റാഈല്‍ ഉന്നയിച്ചിട്ടുള്ളത്.

തിങ്കളാഴ്ച ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു യു എസിലെത്തി വൈറ്റ് ഹൗസില്‍ ടൊണാള്‍ഡ് ട്രംപുമായി നിര്‍ണായക കൂടിക്കാഴ്ച നടത്തും. വെടിനിര്‍ത്തല്‍ ഉള്‍പ്പെടെ ചര്‍ച്ചയാകും.

 

Latest