Kerala
കട്ടിളപ്പാളി കേസ്: ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ജാമ്യഹരജി വിധി പറയാന്‍ മാറ്റി
പോറ്റിയുടെ റിമാന്‍ഡ് 14 ദിവസത്തേക്ക് കൂടി നീട്ടി. ഹരജിയില്‍ ഇന്ന് ഉച്ചക്കു ശേഷം വിധിയുണ്ടായേക്കും.
തിരുവനന്തപുരം | ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ജാമ്യഹരജി വിധി പറയാന്‍ മാറ്റി. പോറ്റിയുടെ റിമാന്‍ഡ് 14 ദിവസത്തേക്ക് കൂടി നീട്ടി. ഹരജിയില്‍ ഇന്ന് ഉച്ചക്കു ശേഷം വിധിയുണ്ടായേക്കും. കട്ടിളപ്പാളി കേസിലാണ് പോറ്റി സ്വാഭാവിക ജാമ്യം തേടിയിരിക്കുന്നത്. ജാമ്യഹരജിയില്‍ കൊല്ലം വിജിലന്‍സ് കോടതിയില്‍ വാദം പൂര്‍ത്തിയായിട്ടുണ്ട്.
ദ്വാരപാലക കേസില്‍ പോറ്റിക്ക് നേരത്തെ സ്വാഭാവിക ജാമ്യം ലഭിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കട്ടിളപ്പാളി കേസിലും പോറ്റി സ്വാഭാവിക ജാമ്യം തേടിയത്. പോറ്റിയെ ഇന്ന് കോടതിയില്‍ ഹാജരാക്കിയിരുന്നു. ഉച്ചയ്ക്ക് ശേഷം വിധി ഉണ്ടായേക്കുമെന്നാണ് സൂചന.
കേസിലെ മറ്റൊരു പ്രതിയായ മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബു, സുധീഷ് കുമാര്‍, എസ് ശ്രീകുമാര്‍ എന്നിവര്‍ക്ക് ജാമ്യം ലഭിച്ചിരുന്നു. സ്വാഭാവിക ജാമ്യം തേടി കെ എസ് ബൈജുവും കോടതിയെ സമീപിച്ചിട്ടുണ്ട്.


