Kerala
സര്‍വീസ് റോഡ് വിണ്ടുകീറി; കൂരിയാട് ദേശീയപാത ഇടിഞ്ഞുവീണു
ഒഴിവായത് വന്‍ ദുരന്തം
		
      																					
              
              
            മലപ്പുറം | ദേശീയപാത 66ല്‍ 66ല്‍ വേങ്ങര കൂരിയാട് റോഡ് ഇടിഞ്ഞ് അപകടം. സര്‍വീസ് റോഡില്‍ വിള്ളലുണ്ടായതോടെ നിര്‍മാണത്തിലിരിക്കുന്ന ദേശീയപാത ഇടിഞ്ഞുവീണു. പുതിയ ആറ് വരി പാതയുടെ ഭാഗമാണ് സര്‍വീസ് റോഡിലേക്ക് ഇടിഞ്ഞത്. സര്‍വീസ് റോഡിലൂടെ കടന്നുപോയ മൂന്ന് കാറുകൾക്ക് കേടുപാടുണ്ടായി. ഉച്ചക്ക് 2.45നാണ് അപകടമുണ്ടായത്. ഈ സമയം സര്‍വീസ് റോഡിലൂടെ കൂടുതല്‍ വാഹനങ്ങള്‍ കടന്നുപോകാതിരുന്നത് ദുരന്തമൊഴിവാക്കി.
കോഴിക്കോട് നിന്ന് തൃശൂര്‍ ഭാഗത്തേക്ക് വരുന്നിടത്താണ് റോഡ് ഇടിഞ്ഞത്. കാറുകള്‍ക്ക് മേല്‍ മണ്ണും കോണ്‍ക്രീറ്റ് കട്ടകളും വീണു. കാറിലുണ്ടായിരുന്നവര്‍ റോഡ് ഇടിയുന്നത് കണ്ട് വാഹനം നിര്‍ത്തി ഓടി രക്ഷപ്പെട്ടു.
കൊളപ്പുറം കക്കാട് വഴി കോഴിക്കോട് നിന്ന് തൃശൂർ ഭാഗത്തേക്കുള്ള ഗതാഗതം പൂർണമായും തടസ്സപ്പെട്ടു. വാഹനങ്ങൾ വി കെ പടിയിൽ നിന്നും മമ്പുറം- കക്കാട് റോഡിലൂടെ വഴിതിരിച്ചുവിടുകയാണ്.
View this post on Instagram

            
								
          
            
								
          
            
								
          
            
								
          
            
								
          
            
								
          
