Kerala
ചാലക്കുടി പോട്ടയില്‍ കൊമ്പനാന ഇടഞ്ഞോടിയത് പരിഭ്രാന്തിക്കിടയാക്കി
ഇന്ന് വൈകിട്ട് പോട്ട പറക്കൊട്ടിക്കല്‍ പ്രദേശത്തായിരുന്നു സംഭവം. കൊല്ലത്തുള്ളി ബിച്ചി ശിവന്‍ എന്ന കൊമ്പനാണ് ഇടഞ്ഞോടിയത്.
തൃശൂര്‍ | ചാലക്കുടി പോട്ടയില്‍ ഇടഞ്ഞോടി പരിഭ്രാന്തി പരത്തിയ കൊമ്പനാനയെ തളച്ചു. ഇന്ന് വൈകിട്ട് പോട്ട പറക്കൊട്ടിക്കല്‍ പ്രദേശത്തായിരുന്നു സംഭവം. കൊല്ലത്തുള്ളി ബിച്ചി ശിവന്‍ എന്ന കൊമ്പനാണ് ഇടഞ്ഞോടിയത്.
റോഡിലൂടെ വിറളി പിടിച്ചോടിയ ആന, സമീപത്തെ വീടുകളിലെ ചെടിച്ചട്ടികള്‍ ഉള്‍പ്പെടെ വലിച്ചെറിഞ്ഞ് നശിപ്പിച്ചു. ഏറെ നേരത്തെ പരിശ്രമത്തിനു ശേഷം രാത്രി 7.45ഓടെയാണ് ആനയെ തളച്ചത്.
വയനാട്ടില്‍ ഒരു പരിപാടി കഴിഞ്ഞ് കൊമ്പനെ നാട്ടിലേക്ക് കൊണ്ടുവരുന്നതിനിടെ പാപ്പാന്‍ സജീവിന്റെ നാടായ പോട്ടയില്‍ വിശ്രമിക്കാനായി ഇറക്കിയതായിരുന്നു. ഇവിടുത്തെ കൂടല്‍മാണിക്യം ക്ഷേത്രത്തിന്റെ പറമ്പിലാണ് ആനയെ ആദ്യം തളച്ചിരുന്നത്. എന്നാല്‍, ആനയുടെ അസ്വാഭാവികമായ പെരുമാറ്റം കണ്ട് നാട്ടുകാര്‍ പരാതിപ്പെട്ടതോടെ സമീപത്തെ പറക്കൊട്ടി ക്ഷേത്രത്തിന് സമീപത്തേക്ക് മാറ്റാന്‍ തീരുമാനിച്ചു. ഇവിടേക്ക് കൊണ്ടുപോകുന്നതിനിടെയാണ് ആന ഇടഞ്ഞത്.




