Kerala
ഓണ്‍ലൈന്‍ തട്ടിപ്പ്: വര്‍ക്ക്‌ഷോപ്പ് ഉടമക്ക് ബേങ്ക് അക്കൗണ്ടില്‍ നിന്നും നഷ്ടമായത് 2,45,000 രൂപ
ഇടുക്കി ഏലപ്പാറ സ്വദേശി രാജേഷാണ് തട്ടിപ്പിനിരയായത്.
ഇടുക്കി | ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ ബേങ്ക് അക്കൗണ്ടില്‍ നിന്നും 2,45,000 രൂപ തട്ടിയെടുത്തതായി പരാതി. ഇടുക്കി ഏലപ്പാറ സ്വദേശി രാജേഷാണ് തട്ടിപ്പിനിരയായത്.
മോട്ടോര്‍ വാഹന വകുപ്പില്‍ നിന്നെന്ന പേരില്‍ പിഴ അടയ്ക്കാന്‍ ആവശ്യപ്പെട്ട് വാട്‌സാപ്പില്‍ രാജേഷിന് ഒരു ലിങ്ക് ലഭിച്ചിരുന്നു. ലിങ്കില്‍ കയറിയെങ്കിലും പിഴ വന്നതിനേക്കാള്‍ കൂടിയ തുക അടയ്ക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നതെന്ന് കണ്ടതിനാല്‍ അടയ്ക്കാന്‍ ശ്രമിച്ചില്ല. ഇതിനുശേഷം രണ്ടുമാസം കഴിഞ്ഞാണ് തുക നഷ്ടപ്പെട്ടത്.
കഴിഞ്ഞ മാസം 23 ന് വൈകിട്ട് നാലോടെയാണ് തന്റെ എസ് ബി ഐ ബേങ്ക് അക്കൗണ്ടില്‍ നിന്നും രണ്ടര ലക്ഷത്തിനടുത്ത് രൂപ നഷ്ടപ്പെട്ടതെന്ന് രാജേഷിന്റെ പരാതിയില്‍ പറയുന്നു. തുക നഷ്ടപ്പെട്ടതിനു ശേഷം മൊബൈല്‍ ഫോണില്‍ മെസ്സേജും വന്നിരുന്നു. ഇതോടെ തൊട്ടടുത്ത ദിവസം എ ടി എമ്മില്‍ ബാലന്‍സ് പരിശോധിച്ചപ്പോഴാണ് തുക നഷ്ടപ്പെട്ടതായി മനസ്സിലായത്.
പിന്നീട് ബേങ്ക് അധികൃതര്‍ക്കും സൈബര്‍ സെല്ലിലും പീരിമേട് പോലീസ് സ്റ്റേഷനിലും പരാതി നല്‍കുകയായിരുന്നു. ഏലപ്പാറ ടൗണില്‍ വര്‍ക്ക്‌ഷോപ്പ് നടത്തിവരിയാണ് രാജേഷ്.




