Kerala
ചിന്നക്കനാല്‍ ഭൂമി തട്ടിപ്പ് കേസ്: മാത്യു കുഴല്‍നാടന്‍ ജനുവരി 16ന് ഹാജരാകാന്‍ വിജിലന്‍സ് നോട്ടീസ്
ഇടുക്കി ചിന്നക്കനാലില്‍ ആധാരത്തിലുള്ളതിനേക്കാള്‍ അധികം ഭൂമി കൈവശം വെച്ച കേസിലാണ് നോട്ടീസ്.
ഇടുക്കി | ചിന്നക്കനാല്‍ ഭൂമി തട്ടിപ്പ് കേസില്‍ മൂവാറ്റുപുഴ എം എല്‍ എ. മാത്യു കുഴല്‍നാടന് വിജിലന്‍സ് നോട്ടീസ്. കുഴല്‍നാടന്‍ ജനുവരി 16ന് തിരുവനന്തപുരം വിജിലന്‍സ് ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരാകണം. ഇടുക്കി ചിന്നക്കനാലില്‍ ആധാരത്തിലുള്ളതിനേക്കാള്‍ അധികം ഭൂമി കൈവശം വെച്ച കേസിലാണ് നോട്ടീസ്.
മൂന്ന് ആധാരങ്ങളിലായി ഒരേക്കര്‍ 23 സെന്റ് ഭൂമിയാണ് മാത്യു കുഴല്‍നാടന്റെ പേരിലുള്ളത്. ഇതില്‍ 53 സെന്റ് അധിക ഭൂമി കുഴല്‍നാടന്റെ കൈവശമുണ്ടെന്നും ഭൂമിയിലുള്ള കെട്ടിടത്തിന്റെ വില കുറച്ച് കാണിച്ചതായും വിജിലന്‍സും റവന്യൂ വകുപ്പും നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. കണ്ടെത്തിയിരുന്നു.
സി പി എം എറണാകുളം ജില്ലാ സെക്രട്ടറിയുടെ ആരോപണത്തെ തുടര്‍ന്നാണ് വിജിലന്‍സ് അന്വേഷണമാരംഭിച്ചത്.





