Kerala
ഗുരുവായൂര്‍ ദേവസ്വം: നിയമനങ്ങളില്‍ റിക്രൂട്ട്‌മെന്റ് ബോര്‍ഡിന്റെ അധികാരം റദ്ദാക്കി ഹൈക്കോടതി
നിയമനത്തിനുള്ള അധികാരം ദേവസ്വം മാനേജ്‌മെന്റ് കമ്മിറ്റിക്ക് നല്‍കി. നിലവിലെ നിയമനത്തിനുള്ള വിജ്ഞാപനങ്ങള്‍ റദ്ദാക്കി കൊണ്ടാണ് കോടതി നടപടി.
കൊച്ചി | ഗുരുവായൂര്‍ ദേവസ്വത്തിലെ നിയമനങ്ങളില്‍ ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡിന്റെ അധികാരം റദ്ദാക്കി ഹൈക്കോടതി. നിയമനത്തിനുള്ള അധികാരം ദേവസ്വം മാനേജ്‌മെന്റ് കമ്മിറ്റിക്ക് നല്‍കി. ഡിവിഷന്‍ ബഞ്ചാണ് നിര്‍ണായക ഉത്തരവ് പുറപ്പെടുവിച്ചത്. നിലവിലെ നിയമനത്തിനുള്ള വിജ്ഞാപനങ്ങള്‍ റദ്ദാക്കി കൊണ്ടാണ് കോടതി നടപടി. ഗുരുവായൂര്‍ ദേവസ്വം എംപ്ലോയീസ് യൂണിയന്‍ കോണ്‍ഗ്രസ് നല്‍കിയ ഹരജിയിലാണ് കോടതി ഉത്തരവ്.
നിയമനങ്ങളില്‍ സുതാര്യത ഉറപ്പാക്കാന്‍ റിട്ട. ജസ്റ്റിസ് പി എന്‍ രവീന്ദ്രന്‍ അധ്യക്ഷനും അഡ്വ. കെ ആനന്ദ്, ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ എന്നിവര്‍ അംഗങ്ങളുമായി മൂന്നംഗ മേല്‍നോട്ട സമിതിയെ നിയോഗിച്ചിട്ടുണ്ട്. നിയമന പ്രക്രിയയുടെ മേല്‍നോട്ടം, നിയന്ത്രണം എന്നിവയാണ് സമിതിയുടെ ചുമത. ഒരുവര്‍ഷമാണ് സമിതിയുടെ കാലാവധി.
റിക്രൂട്ട്മെന്റ് ബോര്‍ഡ് വഴി നടന്ന നിയമനങ്ങളെ വിധി ബാധിക്കില്ലെന്നും അവര്‍ക്ക് ജോലിയില്‍ തുടരാമെന്നും ഹൈക്കോടതി പറഞ്ഞു. ഗുരുവായൂര്‍ ദേവസ്വത്തിലെ നിയമനങ്ങള്‍ നടത്താന്‍ കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡിന് (കെ ഡി ആര്‍ ബി) അധികാരമില്ലെന്നാണ് ഹൈക്കോടതി ഉത്തരവില്‍ വ്യക്തമാക്കിയിട്ടുള്ളത്. ഗുരുവായൂര്‍ ദേവസ്വത്തിലെ വിവിധ തസ്തികകളിലേക്കും ദേവസ്വത്തിന് കീഴിലുള്ള എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ തസ്തികകളിലേക്കും ഉദ്യോഗാര്‍ഥികളെ നിയമിക്കുന്നതിന് അനുമതി നല്‍കുന്ന കെ ഡി ആര്‍ ബി സെക്ഷന്‍ ഒമ്പത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.




