National
സംഭല്‍ ഷാഹി ജമാ മസ്ജിദ്; സര്‍വേ തുടരാമെന്ന് അലഹബാദ് ഹൈക്കോടതി
സര്‍വേ നടപടികള്‍ തടയണമെന്ന മസ്ജിദ് വിഭാഗത്തിന്റെ ഹര്‍ജി കോടതി തള്ളി

ന്യൂഡല്‍ഹി | സംഭല്‍ ഷാഹി ജമാ മസ്ജിദില്‍ സര്‍വേ നടപടികള്‍ തുടരാമെന്ന് അലഹബാദ് ഹൈക്കോടതി. സര്‍വേക്ക് അനുമതി നല്‍കിയ ചന്ദൗസി കോടതി നടപടി ഹൈക്കോടതി ശരിവച്ചു.
സര്‍വേ നടപടികള്‍ തടയണമെന്ന മസ്ജിദ് വിഭാഗത്തിന്റെ ഹര്‍ജി കോടതി തള്ളി. വിചാരണക്കോടതി ഉത്തരവില്‍ അപാകത ഇല്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. മുഗള്‍ ചക്രവര്‍ത്തി ബാബര്‍, ഹിന്ദു ക്ഷേത്രം തകര്‍ത്താണ് സംഭലില്‍ മുസ്ലിം പള്ളി പണിതത് എന്ന ആരോപണവുമായി ഒരു വിഭാഗം രംഗത്തുവന്നു.
ഇതിനു പിന്നാലെ 2024 നവംബര്‍ 19, 24 തീയതികളിലായി മസ്ജിദില്‍ സര്‍വേ നടത്തിയത്. സര്‍വേ നടപടികള്‍ക്കു പിന്നാലെ പ്രദേശത്ത് പ്രതിഷേധമുണ്ടാവുകയും പോലീസുമായുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് അഞ്ചുപേര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. ഒട്ടേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
---- facebook comment plugin here -----