Malappuram
അല്‍ ഇര്‍ഷാദ് സ്‌കൂള്‍ സക്സെസ് ലൈന്‍ പ്രോഗ്രാം സംഘടിപ്പിച്ചു
മാനേജര്‍ ഇസ്ഹാഖ് സഖാഫി എരുമപ്പെട്ടി മുഖ്യപ്രഭാഷണം നടത്തി

മലപ്പുറം | തൃപ്പനച്ചി അല്‍ ഇര്‍ഷാദ് പബ്ലിക് സ്‌കൂള്‍ 2024-25 അധ്യയന വര്‍ഷത്തില്‍ മികവ് തെളിയിച്ച വിദ്യാര്‍ത്ഥികളെ അനുമോദിച്ചു. എസ് എസ് എല്‍ സി പരീക്ഷയില്‍ ഫുള്‍ എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികളെയും യു എസ് എസ്, എല്‍ എസ് എസ് എന്നിവയില്‍ മികച്ച വിജയം കരസ്ഥമാക്കി സ്‌കോളര്‍ഷിപ്പിന് അര്‍ഹത നേടിയ വിദ്യാര്‍ഥികളെയും സ്‌കൂള്‍ മാനേജ്മെന്റ് അനുമോദിക്കുകയും അവാര്‍ഡുകള്‍ കൈമാറുകയും ചെയ്തു.
എസ് എസ് എല്‍ സി പരീക്ഷയില്‍ 10 വിദ്യാര്‍ത്ഥികളാണ് ഫുള്‍ എ പ്ലസ് നേടിയത്. എല്‍ എസ് എസ് പരീക്ഷയില്‍ 10 വിദ്യാര്‍ത്ഥികളും യു എസ് എസ് പരീക്ഷയില്‍ ആറ് വിദ്യാര്‍ത്ഥികളും വിജയികളായത് സ്‌കൂളിന്റെ അഭിമാന നേട്ടമായി മാനേജ്മെന്റ് വിലയിരുത്തി. സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന പ്രോഗ്രാമില്‍ വിജയികളായ വിദ്യാര്‍ത്ഥികളും അവരുടെ രക്ഷിതാക്കളും പങ്കെടുത്തു. അവാര്‍ഡ് ദാന ചടങ്ങില്‍ സ്ഥാപനത്തിന്റെ മാനേജര്‍ ഇസ്ഹാഖ് സഖാഫി എരുമപ്പെട്ടി മുഖ്യപ്രഭാഷണം നടത്തി. സ്‌കൂള്‍ പ്രിന്‍സിപ്പള്‍ ശരീഫ് വെളിമുക്ക് അധ്യക്ഷത വഹിച്ചു.