Kerala
ഇരു ചക്ര വാഹനങ്ങള്‍ കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു
പത്തനംതിട്ട നരിയാപുരത്തുണ്ടായ അപകടത്തില്‍ സോജന്‍, ദീപന്‍ എന്നിവരാണ് മരിച്ചത്

പത്തനംതിട്ട | നരിയാപുരത്ത് സ്‌കൂട്ടറും ബൈക്കും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു. സോജന്‍, ദീപന്‍ എന്നിവരാണ് മരിച്ചത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ രണ്ടുപേരേയും അതീവ ഗുരുതരനിലയില്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
മരിച്ചവരുടെ മൃതദേഹം ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്‍കും. പരിക്കേറ്റ മറ്റൊരാളെ ഗുരുതരാവസ്ഥയില്‍ കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
---- facebook comment plugin here -----