Connect with us

SFI

അഴിച്ച ബാനറിനു പകരം ബാനര്‍ ഉയര്‍ത്തി എസ് എഫ് ഐ

രാത്രിതന്നെ എസ് എഫ് ഐ പ്രവര്‍ത്തകര്‍ പ്രകടനവുമായെത്തി.

Published

|

Last Updated

കോഴിക്കോട് | ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അഴിപ്പിച്ചതിനു പകരം ബാനര്‍ ഉയര്‍ത്തി എസ് എഫ് ഐ. ഗവര്‍ണര്‍ക്കെതിരെ മുദ്രാവാക്യമെഴുതിയ ബാനര്‍ നേരിട്ടെത്തി അഴിപ്പിച്ചിരുന്നു. എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോയുടെ നേതൃത്വത്തിലാണ് ബാനര്‍ ഉയര്‍ത്തിയത്.
ബാനര്‍ അഴിപ്പിച്ചതിനു പിന്നാലെ രാത്രിതന്നെ എസ് എഫ് ഐ പ്രവര്‍ത്തകര്‍ പ്രകടനവുമായെത്തി. പ്രവര്‍ത്തകരെ തടയാന്‍ പോലീസ് സ്ഥാപിച്ച ബാരിക്കേഡിനു മുകളിലാണ് രാത്രിതന്നെ ബാനര്‍ ഉയര്‍ത്തിയത്. ഗവര്‍ണര്‍ക്കെതിരെ രൂക്ഷമായ മുദ്രാവാക്യങ്ങളാണ് എസ് എഫ് ഐ പ്രവര്‍ത്തകര്‍ വിളിച്ചത്.
രാത്രിയില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പൊലീസുകാരോട് കയര്‍ത്തിന് പിന്നാലെ ബാനറുകള്‍ നീക്കം ചെയ്തിരുന്നു. ഈ സംഭവത്തിന് പിന്നാലെ എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പി എംആര്‍ ആര്‍ഷോയുടെ നേതൃത്വത്തില്‍ എസ് എഫ് ഐ പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ച് പ്രകടനവുമായി ക്യാമ്പസിലെത്തി. പോലീസ് ബാരിക്കേഡ് ഉപയോഗിച്ച് പ്രവര്‍ത്തകരെ തടഞ്ഞു. തുടര്‍ന്ന് പൊലീസുകാരുമായി ഉന്തും തള്ളുമുണ്ടായി. പോലീസുകാരോട് കയര്‍ത്ത് സംസാരിച്ച പി എം ആര്‍ഷോയും പ്രവര്‍ത്തകരും ബാരിക്കേഡിന് മുകളില്‍ വീണ്ടും കറുത്ത ബാനര്‍ ഉയര്‍ത്തുകയായിരുന്നു. ഡൗണ്‍ ഡൗണ്‍ ഗവര്‍ണര്‍ എന്നെഴുതിയ ബാനറാണ് ഉയര്‍ത്തിയത്.
പ്രവര്‍ത്തകര്‍ ഗവര്‍ണര്‍ക്കെതിരെ മുദ്രാവാക്യം വിളിച്ച് കോലം കത്തിച്ചു. പ്രതിഷേധത്തിനിടെ പോലീസുകാരോടും എസ് എഫ് ഐ പ്രവര്‍ത്തകര്‍ കയര്‍ത്തു. ഗവര്‍ണറുടെ കോലം കത്തിച്ചതിനൊപ്പം നാളെ ഗവര്‍ണര്‍ പങ്കെടുക്കുന്ന സെമിനാറിന്റെ ബാനര്‍ കീറിയെടുത്ത് എസ് എഫ് ഐ പ്രവര്‍ത്തകര്‍ കത്തിച്ചു. ഗവര്‍ണര്‍ക്കെതിരായ പ്രതിഷേധം തുടരുമെന്നും ബാനറുകള്‍ ക്യാമ്പസില്‍ തന്നെയുണ്ടാകുമെന്നും പിആര്‍ഷോ പറഞ്ഞു.
നാളെ നേരം പുലരുമ്പോള്‍ ഗവര്‍ണര്‍ക്കെതിരെ ക്യാമ്പസില്‍ ബാനറുകള്‍ ഉയരുമെന്നും ഗവര്‍ണറെ പിന്തുണച്ചുകൊണ്ടുള്ള ആര്‍ എസ് എസിന്റെ ഒരു ബാനര്‍ പ്രതിഷേധ സൂചകമായി കത്തിക്കുകയാണെന്നും ആര്‍ഷോ പറഞ്ഞു. ഒരു ബാനര്‍ നീക്കിയാല്‍ നൂറു ബാനറുകള്‍ വേറെ ഉയരും. ഗവര്‍ണര്‍ രാജാവും സര്‍വകലാശാല രാജപദവിക്കു കീഴിലുള്ളസ്ഥലവുമല്ല.ഗവര്‍ണര്‍ ആക്രമിക്കപ്പെടണം എന്നതാണ് അദ്ദേഹത്തിന്റെ ആവശ്യം. അത് നടക്കാത്തത് കൊണ്ടാണ് ഗവര്‍ണര്‍ ക്യാമ്പസില്‍ ഇറങ്ങി നടന്നു ബാനറിനെതിരെ സംസാരിച്ചതതെന്നും ആര്‍ഷോ ചൂണ്ടിക്കാട്ടി.

Latest