Kerala
ആണ്‍കുട്ടിക്കെതിരേ ലൈംഗികാതിക്രമം: ട്യൂഷന്‍ സെന്റര്‍ ഉടമയായ അധ്യാപകന്‍ അറസ്റ്റില്‍
കിടങ്ങന്നൂര്‍ കാക്കനാട്ട് പുത്തന്‍ പറമ്പില്‍ വീട്ടില്‍ അലക്സ് കാക്കനാട് എന്ന് വിളിക്കുന്ന എബ്രഹാം അലക്സാണ്ടര്‍ (62) നെയാണ് ആറന്മുള പോലീസ് അറസ്റ്റ് ചെയ്തത്.

പത്തനംതിട്ട | എട്ടാം ക്ലാസ്സ് വിദ്യാര്‍ഥിയുടെ അധ്യാപകന്‍ പോക്സോ കേസില്‍ അറസ്റ്റില്‍. കിടങ്ങന്നൂര്‍ സെന്റ് മേരീസ് കോളജ് ട്യൂഷന്‍ സെന്റര്‍ ഉടമയും ഗണിത അധ്യാപകനുമായ കിടങ്ങന്നൂര്‍ കാക്കനാട്ട് പുത്തന്‍ പറമ്പില്‍ വീട്ടില്‍ അലക്സ് കാക്കനാട് എന്ന് വിളിക്കുന്ന എബ്രഹാം അലക്സാണ്ടര്‍( 62) നെയാണ് ആറന്മുള പോലീസ് അറസ്റ്റ് ചെയ്തത്.
ട്യൂഷന്‍ സെന്ററില്‍ കുട്ടികളെക്കൊണ്ട് കൈകാലുകളും തോളും എല്ലാ ദിവസവും ഇയാള്‍ തിരുമ്മിക്കാറുണ്ട് എന്ന് കുട്ടി നല്‍കിയ മൊഴിയില്‍ പറയുന്നു. 28ന് വൈകിട്ടായിരുന്നു അറസ്റ്റിന് കാരണമായ ലൈംഗികാതിക്രമം നടന്നത്. ക്ലാസ്സ് കഴിഞ്ഞ് പോകാന്‍ നേരത്ത്, വീട്ടില്‍ ഈ വിവരം പറയരുതെന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍, വീട്ടിലെത്തിയ കുട്ടി പിതാവിനെ വിവരങ്ങള്‍ ധരിപ്പിച്ചു. തുടര്‍ന്ന് പിതാവ് ചൈല്‍ഡ് ലൈനില്‍ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു.
കഴിഞ്ഞ ഒന്നര വര്‍ഷമായി കിടങ്ങന്നൂര്‍ ജംഗ്ഷനില്‍ ട്യൂഷന്‍ സെന്റര്‍ നടത്തിവരികയാണ് പ്രതി. തന്റെ ട്യൂഷന്‍ സെന്ററില്‍ പഠിക്കുന്ന മറ്റ് രണ്ട് ആണ്‍കുട്ടികളോടും ഇയാള്‍ മോശമായി പെരുമാറിയിട്ടുണ്ട് എന്നും മൊഴി ലഭിച്ചിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. എസ് എച്ച് ഒ. വി എസ് പ്രവീണിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്. പ്രതിയെ പിടികൂടിയ സംഘത്തില്‍ എസ് ഐമാരായ വിഷ്ണു, ഹരികൃഷ്ണന്‍, രാജേഷ്, എസ് സി പി ഒമാരായ താജുദ്ധീന്‍, ബിനു, സി പി ഒമാരായ വിനോദ് വിഷ്ണു, ശ്രീജിത്ത് എന്നിവരാണ് ഉണ്ടായിരുന്നത്.