Kerala
തിരുമ്മു ചികിത്സക്കിടെ ലൈംഗിക അതിക്രമം; വിദേശ വനിതയുടെ പരാതിയില്‍ വയനാട്ടില്‍ റിസോര്‍ട്ട് ജീവനക്കാരന്‍ പിടിയില്‍
നെതര്‍ലന്‍ഡുകാരിയായ യുവതി ജൂണ്‍ നാലിന് എഡിജിപിക്ക് ഇ-മെയില്‍ മുഖാന്തരമാണ് പരാതി നല്‍കിയത്

വയനാട് | തിരുനെല്ലി റിസോര്‍ട്ടിലെ മസാജ് സെന്ററില്‍ തിരുമ്മു ചികിത്സക്കിടെ വിദേശ വനിതയ്ക്കെതിരെ ലൈംഗികാതിക്രമം നടത്തിയ റിസോര്‍ട്ട് ജീവനക്കാരന്‍ പിടിയില്‍. തലപ്പുഴ യവനാര്‍കുളം എടപ്പാട്ട് വീട്ടില്‍ ഇ എം മോവിനെയാണ് (29) തിരുനെല്ലി പോലീസ് അറസ്റ്റ് ചെയ്തത്.
നെതര്‍ലന്‍ഡുകാരിയായ യുവതി ജൂണ്‍ നാലിന് എഡിജിപിക്ക് ഇ-മെയില്‍ മുഖാന്തരമാണ് പരാതി നല്‍കിയത്. കേസെടുത്തതിന് പിന്നാലെ ഒളിവില്‍ പോയ പ്രതിയെ ശനിയാഴ്ചയാണ് വീട്ടില്‍ നിന്നുമാണ് കസ്റ്റഡിയിലെടുത്തത്.കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം. വിദേശ വനിതയ്ക്ക് ഇയാളുടെ ഫോട്ടോ അയച്ചുകൊടുക്കുകയും പ്രതിയെ തിരിച്ചറിയുകയും ചെയ്തിട്ടുണ്ട്. ഇയാളെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി റിമാന്‍ഡ് ചെയ്തു.
---- facebook comment plugin here -----