Connect with us

Kerala

കണ്ണൂരില്‍ ഗ്യാസ് സിലിണ്ടറിന് തീപ്പിടിച്ച് ഏഴ് പേര്‍ക്ക് പൊള്ളലേറ്റു; രണ്ട് പേരുടെ നില ഗുരുതരം

രാവിലെ ഭക്ഷണം പാചകം ചെയ്യവെയാണ് ഗ്യാസ് സിലിണ്ടര്‍ ലീക്കായി തീ പടര്‍ന്നത്.

Published

|

Last Updated

കണ്ണൂര്‍ |  പുതിയങ്ങാടിയില്‍ ഗ്യാസ് സിലിണ്ടര്‍ ചോര്‍ന്ന് തീപ്പിടിച്ചുണ്ടായ അപകടത്തില്‍ ഏഴ് പേര്‍ക്ക് പരുക്കേറ്റു. ഇതര സംസ്ഥാന തൊഴിലാളികള്‍ക്കാണ് പൊള്ളലേറ്റത്.ഇതില്‍ രണ്ടാളുടെ നില ഗുരുതരമാണ്. പുതിയങ്ങാടി ഹാര്‍ബറിന് സമീപത്തെ കോര്‍ട്ടേഴ്സില്‍ ഇന്ന് രാവിലെ 6.30 ഓടെ സംഭവം.

രാവിലെ ഭക്ഷണം പാചകം ചെയ്യവെയാണ് ഗ്യാസ് സിലിണ്ടര്‍ ലീക്കായി തീ പടര്‍ന്നത്. പരുക്കേറ്റവരെ പരിയാരത്തെ കണ്ണൂര്‍മെഡിക്കല്‍ കോളജ് ആശുപത്രി പ്രവേശിപ്പിച്ചു. പൊള്ളലേറ്റ രണ്ടു പേര്‍ അതിതീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ഫയര്‍ഫോഴ്സെത്തി വാടക ക്വാര്‍ട്ടേഴ്സില്‍ നിന്നും പാചക വാതക സിലിന്‍ഡര്‍ മാറ്റി നിര്‍വീര്യമാക്കി.

 

 

 

Latest