Connect with us

Kuwait

സ്വയംവിമര്‍ശനം പുനര്‍വായനക്ക് വിധേയമാക്കണം: മീഡിയ ഡയലോഗ്

'മാധ്യമങ്ങളെ ആര്‍ക്കാണ് വിശ്വാസം' എന്ന ശീര്‍ഷകത്തിലാണ് ഡയലോഗ് സംഘടിപ്പിച്ചത്.

Published

|

Last Updated

കുവൈത്ത് സിറ്റി | കുവൈത്ത് നാഷണല്‍ പ്രവാസി സാഹിത്യോത്സവിന്റെ ഭാഗമായി കുവൈത്ത് അബ്ബാസിയ കലാലയം സാംസ്‌കാരിക വേദി മീഡിയ ഡയലോഗ് സംഘടിപ്പിച്ചു. സ്വയംവിമര്‍ശനം പുനര്‍വായനക്ക് വിധേയമാക്കണമെന്ന് ‘മാധ്യമങ്ങളെ ആര്‍ക്കാണ് വിശ്വാസം’ എന്ന ശീര്‍ഷകത്തില്‍ സംഘടിപ്പിച്ച ഡയലോഗ് അഭിപ്രായപ്പെട്ടു.

മാധ്യമങ്ങളും മാധ്യമ പ്രവര്‍ത്തകരും പൊതുസമൂഹത്തിന്റെ നിശിത വിമര്‍ശനങ്ങള്‍ക്ക് വിധേയമാകുന്ന സന്ദര്‍ഭത്തില്‍ സമകാലിക മാധ്യമപ്രവര്‍ത്തനത്തിന്റെ ദൗര്‍ബല്യങ്ങളും പിഴവുകളും സത്യസന്ധമായി തുറന്നുകാട്ടുന്നതായിരുന്നു ഈ സെഷന്‍. മനുഷ്യന്‍ അതിജീവനത്തിന് പൊരുതുന്ന ഒരു ഘട്ടത്തില്‍, മൗലികവിഷയങ്ങള്‍ തമസ്‌കരിച്ചും പൊള്ളയായ വിവാദങ്ങളിലേക്ക് ശ്രദ്ധ തിരിച്ചും തുടര്‍ന്നുകൊണ്ടിരിക്കുന്ന ചിന്താശൂന്യമായ മാധ്യമപ്രവര്‍ത്തനം വീണ്ടും പ്രതിക്കൂട്ടിലാക്കപ്പെടുകയാണ്.

പ്രശസ്ത മാധ്യമ പ്രവര്‍ത്തകനും രിസാല അപ്‌ഡേറ്റ് എഡിറ്ററുമായ രാജീവ് ശങ്കരന്‍, ഫാറൂഖ് ഹമദാനി, നിക്്‌സണ്‍ ജോര്‍ജ്, ശാഹുല്‍ ബേപൂര്‍, അബ്ദുല്ല വടകര, അബൂബക്കര്‍ സിദ്ദീഖ് കൂട്ടായി, ഹാരിസ് പുറത്തീല്‍ പ്രസംഗിച്ചു.

 

---- facebook comment plugin here -----