Kerala
സീറത്തുന്നബി അന്താരാഷ്ട്ര ഇസ്്ലാമിക സമ്മേളനം ഇന്ന് കൊല്ലത്ത്
കാന്തപുരം ഉസ്താദ് മുഖ്യ പ്രഭാഷണം നടത്തും

സീറത്തുന്നബി പ്രാസ്ഥാനിക സമ്മേളനത്തിൽ സയ്യിദ് ഖലീൽ അൽ ബുഖാരി മുഖ്യപ്രഭാഷണം നടത്തുന്നു
കൊല്ലം | സീറത്തുന്നബി അന്താരാഷ്ട്ര ഇസ്്ലാമിക സമ്മേളനം ഇന്ന് കൊല്ലത്ത് നടക്കും. കേരള മുസ്്ലിം ജമാഅത്ത് നബിദിന റാലി മൂന്നിന് ആരംഭിക്കും. പീരങ്കി മൈതാനിയിൽ 4.30ന് ലോക പ്രശസ്ത മൗലിദ് ദൈബഗികൾ മൗലിദ് ആലപിക്കും. തുടർന്ന് സീറത്തുന്നബി അന്താരാഷ്ട്ര ഇസ്്ലാമിക സമ്മേളനം യു എ ഇ മതകാര്യ ഉപദേഷ്്ടാവ് സയ്യിദ് അലി അൽ ഹാശിമി ഉദ്ഘാടനം ചെയ്യും. ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്്ലിയാർ മുഖ്യ പ്രഭാഷണം നടത്തും.
ഔൺ മുഈൻ അൽ ഖദ്ദൂമി സീറാ പ്രഭാഷണം നടത്തും. സയ്യിദ് അലി ബാഫഖി തങ്ങൾ പ്രാർഥന നിർവഹിക്കും. സിറാജുൽ ഉലമ പി എ ഹൈദറൂസ് മുസ്്ലിയാർ ആമുഖ പ്രഭാഷണം നടത്തും. ഡോ. മുഹമ്മദ് കുഞ്ഞു സഖാഫി അധ്യക്ഷത വഹിക്കും.
മുഹമ്മദ് ഫാറൂഖ് നഈമി, ഇസ്സുദ്ദീൻ കാമിൽ സഖാഫി, കായംകുളം ത്വാഹാ മുസ്്ലിയാർ സംബന്ധിക്കും.