Connect with us

Kerala

രണ്ടാം മാറാട് കലാപം; രണ്ട് പ്രതികള്‍ക്കും ഇരട്ട ജീവപര്യന്തം തടവ്

കേസിന്റെ വിചാരണക്കാലത്ത് ഹാജരാവാതെ ഇരുവരും ഒളിവിലായിരുന്നു

Published

|

Last Updated

കോഴിക്കോട് |  രണ്ടാം മാറാട് കലാപകേസില്‍ രണ്ട് പ്രതികള്‍ക്കും ഇരട്ട ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് കോടതി. കേസിലെ 95ാം പ്രതി കടലുണ്ടി നഗരം ആനങ്ങാടി കുട്ടിച്ചന്റെ പുരയില്‍ കോയമോന്‍ എന്ന ഹൈദ്രോസ്് കുട്ടി (50), 148ാം പ്രതി മാറാട് കല്ലുവെച്ച വീട്ടില്‍ നിസാമുദ്ദീന്‍ (31) എന്നിവര്‍ക്കാണ് ശിക്ഷ വിധിച്ചത്. മാറാട് കേസുകള്‍ക്കായുള്ള പ്രത്യേക അഡീഷനല്‍ സെഷന്‍സ് ജഡ്ജി കെ എസ് അംബികയാണ് ശിക്ഷ വിധിച്ചത് . കേസിന്റെ വിചാരണക്കാലത്ത് ഹാജരാവാതെ ഇരുവരും ഒളിവിലായിരുന്നു.2003 മേയ് രണ്ടിനാണ് കേസിന് ആസ്പദമായ സംഭവം. ആക്രമണ സംഭവത്തിലെ ഒരാളടക്കം എട്ട് പേരാണ് അന്ന് കൊല്ലപ്പെട്ടത്.

ഒളിവില്‍പോയ കോയമോന്‍ 2011 ജനുവരി 23ന് സൗത്ത് ബീച്ചിലും നിസാമുദ്ദീന്‍ 2010 ഒക്ടോബര്‍ 15ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലുമാണ് പിടിയിലായത്.സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. ആര്‍.ആനന്ദാണ് പ്രോസിക്യൂഷനു വേണ്ടി ഹാജരായത്. ഒമ്പതു പേര്‍ മരിച്ച കേസില്‍ മൊത്തം 148 പേരെയാണ് പ്രതികളാക്കിയത്. വിചാരണ നേരിട്ട 139 പേരില്‍ 63 പ്രതികളെ പ്രത്യേക കോടതി ശിക്ഷിച്ചു. ഇതില്‍ 62 പേര്‍ക്കും ജീവപര്യന്തം തടവ് വിധിച്ചു.

Latest