Ongoing News
സഊദിയിൽ സ്വദേശി പൗരന്റെ വധശിക്ഷ നടപ്പിലാക്കി
വിശ്വാസവഞ്ചന, ചാരവൃത്തി, തീവ്രവാദ കുറ്റകൃത്യങ്ങളിലെ പ്രതി

റിയാദ് | വിശ്വാസവഞ്ചന, ചാരവൃത്തി, തീവ്രവാദ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട സ്വദേശി പൗരന്റെ വധ ശിക്ഷ നടപ്പിലാക്കിയതായി സഊദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വിശ്വാസ വഞ്ചന, തീവ്രവാദ സംഘടനയ്ക്ക് വേണ്ടി ചാരപ്പണി നടത്തുക, വിദേശത്ത് വെച്ച് ഗൂഢാലോചന നടത്തൽ, ആയുധങ്ങളും വെടിക്കോപ്പുകളും കൈവശം വയ്ക്കുക തുടങ്ങിയ കേസുകളിലാണ് സ്വദേശി പൗരനായ മുഹമ്മദ് ബിൻ അബ്ദുല്ല ബിൻ മുബാറക് അൽ റഷീദിന്റെ വധ ശിക്ഷ അൽഖസീമിൽ വെച്ച് നടപ്പിലാക്കിയത്
അന്വേഷണത്തിൽ പ്രതിക്കെതിരെ ഈ കുറ്റകൃത്യങ്ങൾ ചെയ്തതിന് കുറ്റം ചുമത്തുകയും ,കോടതിയിലേക്ക് റഫർ ചെയ്യുകയും കുറ്റങ്ങൾ സ്ഥിരീകരിച്ചതോടെ വധശിക്ഷയ്ക്ക് വിധിക്കുകയുമായിരുന്നു, തുടർന്ന് ശിക്ഷ സുപ്രീം കോടതി ശരിവയ്ക്കുകയും ചെയ്തതിനെത്തുടർന്ന് ശരീഅത്ത് നിയം പ്രകാരം വധശിക്ഷ നടപ്പിലാക്കാൻ രാജകീയ ഉത്തരവ് പുറപ്പെടുവിച്ചതോടെയാണ് വധശിക്ഷ നടപ്പാക്കിയത്.