Kerala
സണ്ണി ജോസഫിനെ മാറ്റും; പകരം ബെന്നി ബെഹനാന്‍ കെപിസിസി പ്രസിഡന്റാകും
നിലവിലെ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സാഹചര്യത്തിലാണ് ഈ നീക്കം നടക്കുന്നത്.
തിരുവനന്തപുരം | കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് മുതിര്‍ന്ന നേതാവും മുന്‍ യുഡിഎഫ് കണ്‍വീനറുമായ ബെന്നി ബെഹന്‍ എത്തുമെന്ന സൂചന. നിലവിലെ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സാഹചര്യത്തിലാണ് ഈ നീക്കം നടക്കുന്നത്. ഈ സാഹചര്യത്തിലാണ് പുതിയ അധ്യക്ഷ സ്ഥാനത്തേക്ക് ബെന്നി ബെഹനാനെ പരിഗണിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതിനാല്‍ സംസ്ഥാനത്തൊട്ടാകെയുള്ള കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ സണ്ണി ജോസഫിന് സമയം ലഭിക്കില്ല. അതിനാലാണ് അധ്യക്ഷനെ മാറ്റാന്‍ ശ്രമിക്കുന്നത്.
പകരം തെരഞ്ഞെടുപ്പ് വേളയില്‍ സംഘടനാശേഷിയും, പരിചയസമ്പന്നനുമായ നേതാവ് എന്ന നിലയിലാണ് ബെന്നി ബെഹനാന്റെ പേര് പരിഗണിക്കുന്നത്. ആന്റോ ആന്റണിയെ അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നെങ്കിലും ഉണ്ണികൃഷ്ണന്‍ പോറ്റി വിവാദം വിനയായായി മാറിയിട്ടുണ്ട്.നിയമസഭ തെരഞ്ഞെടുപ്പില്‍ എം.പിമാര്‍ മത്സരിക്കേണ്ടതില്ലെന്ന് ബെന്നി ബെഹനാന്‍ നേരത്തേ തുറന്നടിച്ചിരുന്നു. അടൂര്‍ പ്രകാശിനെ താല്‍ക്കാലിക അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നു.



