Connect with us

Kerala

എരഞ്ഞിപ്പാലത്ത് ഫൂട്ട്പാത്തിലൂടെ സ്കൂട്ടറോടിച്ച സംഭവം; യാത്രക്കാരന്റെ ലൈസൻസ് സസ്പെൻഡ് ചെയ്തു

റോഡ് സുരക്ഷ നിയമം ലംഘിച്ചതിന് പോലീസ് കേസെടുക്കുകയും ചെയ്തു.

Published

|

Last Updated

കോഴിക്കോട്| എരഞ്ഞിപ്പാലത്ത് ഫൂട്ട്പാത്തിലൂടെ സ്‌കൂട്ടര്‍ ഓടിച്ചയാളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു. റോഡ് സുരക്ഷ നിയമം ലംഘിച്ചതിന് പോലീസ് കേസെടുക്കുകയും ചെയ്തു. എടപ്പാളില്‍ എം വി ഡി യുടെ ഒരാഴ്ചത്തെ പരിശീലന ക്ലാസില്‍ പങ്കെടുക്കണമെന്നും നിര്‍ദേശമുണ്ട്. കോഴിക്കോട് വേങ്ങേരി സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ് വാഹനം.

അതേസമയം, ഫൂട്ട്പാത്തിലൂടെ ബൈക്കോടിച്ചയാളെ തടഞ്ഞ പ്രഭാവതിയമ്മയെ ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാര്‍ ഫോണിലൂടെ വിളിച്ച് അഭിനന്ദിച്ചു. പ്രഭാവതി അമ്മയെ എംവിഡി പൊന്നാട അണിയിച്ച് ആദരിച്ചു.

കഴിഞ്ഞദിവസം കോഴിക്കോട് എരഞ്ഞിപ്പാലം ട്രാഫിക് സിഗ്‌നലിന് സമീപമാണ് നടപ്പാതയിലൂടെ സ്‌കൂട്ടറുമായി പോയയാളെ പ്രഭാവതി തടഞ്ഞത്. റോഡിലെ തിരക്കിനിടയില്‍ നടപ്പാതയിലൂടെ ‘ഷോര്‍ട്ട് കട്ട്’ എടുക്കാന്‍ നോക്കിയ ആളെയാണ് അമ്മൂമ്മ നിയമം പഠിപ്പിച്ച് തിരിച്ചയച്ചത്. ഒരു വ്‌ളോഗര്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയിലും നിമിഷ നേരം കൊണ്ട് വൈറലായി.

Latest