Kerala
സാനുമാഷിന് ഇന്ന് അന്ത്യയാത്ര; സംസ്‌കാരം വൈകിട്ട്
രാവിലെ ഒമ്പത് മുതല്‍ വീട്ടില്‍ പൊതുദര്‍ശനം. 10 മുതല്‍ എറണാകുളം ടൗണ്‍ഹാളിലും ഭൗതികദേഹം പൊതുദര്‍ശനത്തിനു വെക്കും. സംസ്‌കാരം വൈകിട്ട് അഞ്ചിന് രവിപുരം ശ്മശാനത്തില്‍.

കൊച്ചി | പ്രശസ്ത സാഹിത്യ നിരൂപകനും ചിന്തകനുമായ പ്രൊഫ. എം കെ സാനുവിന് ഇന്ന് അന്ത്യയാത്ര. രാവിലെ ഒമ്പത് മുതല്‍ വീട്ടില്‍ പൊതുദര്‍ശനമുണ്ടാകും.
10 മുതല്‍ എറണാകുളം ടൗണ്‍ഹാളിലും ഭൗതികദേഹം പൊതുദര്‍ശനത്തിനു വെക്കും. സംസ്‌കാരം വൈകിട്ട് അഞ്ചിന് രവിപുരം ശ്മശാനത്തില്‍ നടക്കും. ഇന്നലെയാണ് സാനുമാഷ് വിട പറഞ്ഞത്.
കൊച്ചിയിലെ അമൃത ആശുപത്രിയില്‍ ഐ സി യുവില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. വ്യാഴാഴ്ച രാത്രി വീട്ടില്‍ വെച്ച് വീണ് ഇടുപ്പെല്ലിന് പരുക്കേറ്റതിനെ തുടര്‍ന്ന് ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. പിന്നീട് ആരോഗ്യനില വഷളായി.
---- facebook comment plugin here -----