Connect with us

From the print

സഞ്ജു ക്ലാസ്സ്

സഞ്ജു 89. ഇന്ത്യ ഡി 306/5.

Published

|

Last Updated

അനന്ത്പൂര്‍  | സെഞ്ച്വറിക്കരികിലെത്തിയ സഞ്ജു സാംസണിന്റെ ബാറ്റിംഗ് മികവില്‍ ദുലീപ് ട്രോഫി ക്രിക്കറ്റ് മൂന്നാം റൗണ്ടില്‍ ഇന്ത്യ ബിക്കെതിരെ ഇന്ത്യ ഡിക്ക് മികച്ച സ്‌കോര്‍. ഒന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ ഡി 77 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 306 റണ്‍സെടുത്തു.

89 റണ്‍സുമായി സഞ്ജുവും 26 റണ്‍സുമായി സാരന്‍ഷ് ജയിനുമാണ് ക്രീസില്‍. ഇരുവരും ചേര്‍ന്ന് 109 പന്തില്‍ 90 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. ആക്രമിച്ചു കളിച്ച സഞ്ജു 83 പന്തില്‍ നിന്ന് മൂന്ന് സിക്സും പത്ത് ബൗണ്ടറിയും ഉള്‍പ്പെടെയാണ് 89 റണ്‍സെടുത്തത്.

ിക്കി ഭുയി (56), ദേവ്ദത്ത് പടിക്കല്‍ (50), ശ്രീകര്‍ ഭരത് (52) എന്നിവരും അര്‍ധ സെഞ്ച്വറി നേടി. ഓപണിംഗ് വിക്കറ്റില്‍ ദേവ്ദത്ത്- ഭരത് സഖ്യം 105 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. ക്യാപ്റ്റന്‍ ശ്രേയസ്സ് അയ്യര്‍ പൂജ്യത്തിന് പുറത്തായി. മൂന്ന് ഇന്നിംഗ്സുകള്‍ക്കിടെ രണ്ടാം തവണയാണ് ശ്രേയസ്സ് ഡക്കാകുന്നത്.

ഇന്ത്യ ബിക്കു വേണ്ടി രാഹുല്‍ ചാഹര്‍ നാലും മുകേഷ് കുമാര്‍, നവ്്ദീപ് സൈനി എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി. ആദ്യ രണ്ട് മത്സരങ്ങളും തോറ്റ ഡി ടീം ആദ്യ ജയമാണ് ലക്ഷ്യമിടുന്നത്.

ഇന്ത്യ സിക്കെതിരെ ഇന്ത്യ എ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 224 റണ്‍സെടുത്തു. ഒരു ഘട്ടത്തില്‍ 19.3 ഓവറില്‍ അഞ്ച് വിക്കറ്റിന് 36 റണ്‍സെന്ന നിലയില്‍ തകര്‍ന്ന ഇന്ത്യ ബിയെ സെഞ്ച്വറിയിലൂടെ ശാശ്വത് റാവത്താണ് കരകയറ്റിയത്. 235 പന്തുകള്‍ നേരിട്ട ശാശ്വത് 122 റണ്‍സെടുത്ത് പുറത്താകാതെ നില്‍ക്കുകയാണ്. 16 റണ്‍സെടുത്ത ആവേശ് ഖാന്‍ ആണ് കൂട്ട്. ഷംസ് മുളാണി 44 റണ്‍സെടുത്ത് ടീമിന് നിര്‍ണായക സംഭാവന നല്‍കി. ഇന്ത്യ സിക്കായി അന്‍ഷുല്‍ കംബോജ് മൂന്നും വിജയ്കുമാര്‍ വൈശാഖ് രണ്ടും വിക്കറ്റ് വീഴ്ത്തി.

 

Latest