Kerala
അട്ടപ്പാടിയിൽ ചന്ദന വേട്ട; ഏഴംഗ മോഷണ സംഘം പിടിയിൽ
200 കിലോയോളം ചന്ദനം പിടികൂടി

പാലക്കാട് | അട്ടപ്പാടിയിൽ വൻ ചന്ദന വേട്ട. 200 കിലോയോളം ചന്ദനവുമായി ഏഴംഗ മോഷണ സംഘത്തെ പിടികൂടി. തമിഴ്നാട് തിരുവണ്ണമല സ്വദേശികളടക്കമുള്ളവരാണ് അറസ്റ്റിലായത്.
തമിഴ്നാട് തിരുവണ്ണമല സ്വദേശികളായ മുരളി, കുപ്പുസ്വാമി, സെന്തിൽ, കുമാർ, തങ്കരാജ്, പാലക്കാട് വാഴമ്പുറം സ്വദേശി ഗഫൂർ അലി, വല്ലപ്പുഴ സ്വദേശി ഹുസൈൻ എന്നിവരാണ് പിടിയിലായത്. ഷോളയൂർ മരപ്പാലത്ത് നിന്ന് ചന്ദന കഷ്ണങ്ങൾ കാറിൽ കയറ്റുന്നതിനിടെയാണ് വനം വകുപ്പ് പ്രതികളെ പിടികൂടിയത്.
---- facebook comment plugin here -----