Kerala
സമസ്ത: 12 മദ്റസകള്‍ക്ക് കൂടി അംഗീകാരം നല്‍കി
മലപ്പുറം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ നിന്നും കര്‍ണാടക, തമിഴ്നാട് എന്നിവിടങ്ങളില്‍ നിന്നുമുള്ള മദ്റസകള്‍ക്കാണ് പുതുതായി അംഗീകാരം നല്‍കിയത്
കോഴിക്കോട് | സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോര്‍ഡ് പന്ത്രണ്ട് മദ്റസകള്‍ക്കു കൂടി അംഗീകാരം നല്‍കി. മലപ്പുറം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ നിന്നും കര്‍ണാടക, തമിഴ്നാട് എന്നിവിടങ്ങളില്‍ നിന്നുമുള്ള മദ്റസകള്‍ക്കാണ് പുതുതായി അംഗീകാരം നല്‍കിയത്.
മലപ്പുറം : മദീനത്തുല്‍ അബ്റാര്‍ മദ്റസ വടക്കുംപുറം, തൃശൂര്‍: അലിഫ് ഇംഗ്ലീഷ് സ്‌കൂള്‍ വടക്കഞ്ചേരി-എങ്കക്കാട്, പാലക്കാട്: ഏബിള്‍ ഫ്യൂച്ചര്‍ സ്‌കൂള്‍ ചുള്ളിയാര്‍മേട് -മുതലമട, കര്‍ണാടക: ഹസ്രത്ത് ഖാജാ ഗരീബ് നവാസ് -ദാവണഗെരെ, നൂറുല്‍ ഹുദാ മദ്റസ നെഹ്റു നഗര്‍, മൈസൂര്‍, മസ്ദര്‍ വില്ലേജ് എജു ഹബ്ബ് , നൂറുല്‍ ഹുദാ മദ്രസ, ബൊട്ടു, ഉള്ളാള്‍, നൂറുല്‍ ഹുദാ മദ്രസ, ശികാരിപുര, ഗുല്‍ശാനെ ബഗദാദ്, ഉമാ ശങ്കര്‍ നഗര്‍, രാണിബെണ്ണൂര്‍, തമിഴ്നാട്: അല്‍ ഇഹ്സാന്‍ അറബിക് മദ്റസ സെല്‍വം നഗര്‍-തഞ്ചാവൂര്‍, അല്‍ മദ്റസത്തുല്‍ റൗള തിരുപ്പൂര്‍, മദ്റസത്തു റാശിദിയ്യ തിരുക്കാട്ടുപള്ളി-തഞ്ചാവൂര്‍ എന്നീ മദ്റസകള്‍ക്കാണ് അംഗീകാരം നല്‍കിയത്.
എക്സിക്യൂട്ടീവ് യോഗത്തില്‍ സയ്യിദ് അലി ബാഫഖി തങ്ങള്‍ അധ്യക്ഷത വഹിച്ചു. കെ പി മുഹമ്മദ് മുസ്ലിയാര്‍ കൊമ്പം ഉദ്ഘാടനം ചെയ്തു. പ്രൊഫ.എ കെ അബ്ദുല്‍ ഹമീദ് സ്വാഗതവും പ്രൊഫ. കെ എം എ റഹിം നന്ദിയും പറഞ്ഞു. സി പി സൈതലവി വരവ് ചെലവ് കണക്കും റിപ്പോര്‍ട്ടും അവതരിപ്പിച്ചു.
സയ്യിദ് ശറഫുദ്ധീന്‍ ജമലുല്ലൈലി, ടി.അബൂഹനീഫല്‍ ഫൈസി തെന്നല, വി പി എം ഫൈസി വെല്ല്യാപ്പള്ളി, സി മുഹമ്മദ് ഫൈസി, അബ്ദുറഹ്മാന്‍ ഫൈസി മാരായമംഗലം, അലവി സഖാഫി കൊളത്തൂര്‍, എന്‍ അലി അബ്ദുല്ല, മജീദ് കക്കാട്, ഡോ.അബ്ദുല്‍ അസീസ് ഫൈസി ചെറുവാടി, ഡോ.മുഹമ്മദ് കുഞ്ഞ് സഖാഫി, മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, കെ കെ അബ്ദുറഹ്മാന്‍ മുസ്ലിയാര്‍ ആലുവ, ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി, പി സി ഇബ്റാഹീം മാസ്റ്റര്‍, സുലൈമാന്‍ സഖാഫി കുഞ്ഞുകുളം, ഇ.യഅഖൂബ് ഫൈസി, അബ്ദുറഹ്മാന്‍ മദനി ജപ്പു, ഉമര്‍ മദനി പാലക്കാട്, കെ കെ എം കാമില്‍ സഖാഫി മംഗലാപുരം, ശാദുലി ഫൈസി കൊടക്, കെ ഒ അഹ്മദ് കുട്ടി ബാഖവി, പ്രഫസര്‍ യു സി മജീദ്, വി എച്ച് അലി ദാരിമി എറണാകുളം തുടങ്ങിയര്‍ സംബന്ധിച്ചു.



