Kerala
കെ സുധാകരന്‍ നയിക്കുന്ന കേരളപര്യടനം സമരാഗ്‌നി ജനുവരി 21ന് തുടങ്ങും
കാസര്‍ഗോഡ് മഞ്ചേശ്വരത്തു നിന്ന് സമരാഗ്‌നി ആരംഭിച്ച് ഫെബ്രുവരി 21ന് തിരുവനന്തപുരത്ത് അവസാനിക്കും.
തിരുവനന്തപുരം| കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ നയിക്കുന്ന കേരളപര്യടനം ‘സമരാഗ്‌നി’ ജനുവരി 21ന് തുടങ്ങും. കാസര്‍ഗോഡ് മഞ്ചേശ്വരത്തു നിന്ന് സമരാഗ്‌നി ആരംഭിച്ച് ഫെബ്രുവരി 21ന് തിരുവനന്തപുരത്ത് അവസാനിക്കും. കെ സുധാകരന്‍ വിദഗ്ധ ചികിത്സക്കായി ഡിസംബര്‍ 31ന് അമേരിക്കക്ക് പോകുന്ന സാഹചര്യത്തില്‍ സമരാഗ്‌നിയുടെ മുന്നൊരുക്കങ്ങളുടെ ചുമതല നാലു പേര്‍ക്കാണ് നല്‍കിയിരിക്കുന്നത്.
രണ്ടാഴ്ചത്തെ ചികിത്സയ്ക്ക് ശേഷം ജനുവരി 15നാണ് സുധാകരന്‍ തിരിച്ചെത്തുക. അദ്ദേഹത്തിന്റെ ഭാര്യ കെ സ്മിതയും സെക്രട്ടറി ജോര്‍ജും കൂടെ പോകുമെന്നാണ് വിവരം. നിലവില്‍ ചികിത്സ നടത്തുന്ന ഡോക്ടര്‍മാരുടെ നിര്‍ദേശ പ്രകാരമാണ് കെ സുധാകരന്‍ അമേരിക്കയില്‍ ചികിത്സയ്ക്ക് പോകാന്‍ തീരുമാനിച്ചത്.
---- facebook comment plugin here -----