Gulf
പ്രവാസം അവസാനിപ്പിച്ച് സലാം കോക്കാടൻ നാട്ടിലേക്ക്
കുനിയിൽ മസ്ജിദ് സുന്നിയ്യ മഹല്ല് പ്രവാസി കൂട്ടായ്മ റിയാദ് ഘടകം യാത്രയയപ്പ് നൽകി

റിയാദ് | പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് പോകുന്ന അബ്ദുസ്സലാം കോകാടന് കുനിയിൽ മസ്ജിദ് സുന്നിയ്യ മഹല്ല് പ്രവാസി കൂട്ടായ്മ റിയാദ് ഘടകം യാത്രയപ്പ് നൽകി.
23 വർഷക്കാലത്തെ പ്രവാസ ജീവിതത്തിൽ പ്രസ്ഥാനത്തിനും മഹല്ലിനും നാടിനും അദ്ദേഹം ചെയ്ത സേവനങ്ങൾ വില മതിക്കാനാവാത്തതാണന്ന് ചടങ്ങിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു.
ഐ സി എഫ് സുലൈമാനിയ യൂനിറ്റ് വൈസ് പ്രസിഡൻ്റായി രണ്ട് സംഘടനാ വർഷവും പ്രസിഡൻ്റായി ഒരു സംഘടനാ വർഷവും സംഘടനാ പ്രവർത്തനത്തിന് നേതൃത്വം നൽകിയിട്ടുണ്ട്. കുനിയിൽ പ്രവാസി കൂട്ടായ്മയായ (കിയ ) വൈസ് പ്രസിഡൻ്റായും പ്രവർത്തിച്ചിട്ടുണ്ട്.
ചടങ്ങിൽ ഐ സി എഫ് റിയാദ് റീജ്യൻ സോഷ്യൽ സർവീസ് ഡിപാർട്ട്മെന്റ് പ്രസിഡന്റ് ബഷീർ മിസ്ബാഹി പ്രാർഥനക്ക് നേതൃത്വം നൽകി. മുഹമ്മദലി സഖാഫി വയനാട്, അലി അക്ബർ, അബ്ദു ലത്തീഫ് , മുഹമ്മദ് അലി , ഉമർ ഹാജി തെന്നല എന്നിവർ ആശംസകൾ നേർന്നു.
ഭാര്യയും നാല് ആൺ മക്കളും ഒരു പെൺമക്കളും ഉൾപ്പെടുന്ന അബ്ദുസ്സലാം ഹജ്ജും ഉംറയും നിർവഹിക്കാൻ സാധിച്ചത് പ്രവാസ ജീവിതത്തിലെ നേട്ടമായി കാണുന്നു. നിരവധി സാമൂഹിക സേവന പ്രവർത്തനങ്ങൾ ചെയ്യാൻ സാധിച്ചതും എല്ലാം പ്രവാസം കൊണ്ടുള്ള നേട്ടമായി അദ്ദേഹം കാണുന്നു .നാട്ടിലെത്തിയാലും ദീനി സേവനരംഗത്ത് കഴിയുന്ന സേവന പ്രവർത്തനങ്ങളുമായി ഉണ്ടാകുമെന്ന് മറുപടി പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു.
മഹല്ല് പ്രവാസി കൂട്ടായ്മയുടെ ഉപഹാരം ജലീൽ വേങ്ങമണ്ണിൽ നൽകി. അബ്ദുൽ ജബ്ബാർ സ്വാഗതവും ബഷീർ നന്ദിയും പറഞ്ഞു
---- facebook comment plugin here -----