Connect with us

Education

സി എസ് ഐ ആര്‍-നെറ്റ് ല്‍ 84 ഉം ജെസ്റ്റ് ല്‍ 140 ഉം; ഇരട്ട റാങ്കുമായി സാജിദ് അലി നൂറാനി

മുംബൈയിലെ ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസര്‍ച്ച് (TIFR) ലെ ഹൈ എനര്‍ജി ഫിസിക്‌സ് ഡിപാര്‍ട്ട്‌മെന്റില്‍ പി എച്ച് ഡി അഡ്മിഷന്‍ നേടിയ സാജിദ് അലി നൂറാനി GATE ല്‍ 1361 റാങ്കും നേടിയിട്ടുണ്ട്. JAM 2023ല്‍ 661-ാം റാങ്ക് ലഭിച്ചു.

Published

|

Last Updated

മര്‍കസ് ഗാര്‍ഡന്‍ | യൂണിവേഴ്‌സിറ്റി ഗ്രാന്‍ഡ് കമ്മീഷനും ദ കൗണ്‍സില്‍ ഫോര്‍ സയന്റിഫിക് & ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ചും സംയുക്തമായി നടത്തുന്ന നെറ്റ് (CSIR- UGC NET)ല്‍ 84 റാങ്കും ഫിസിക്‌സിലെ പ്രീമിയര്‍ നാഷണല്‍ ലെവല്‍ പരീക്ഷയായ ജോയിന്റ് എന്‍ട്രന്‍സ് സ്‌ക്രീനിംഗ് ടെസ്റ്റ് (JEST) ല്‍ 140 റാങ്കും നേടി സാജിദ് അലി നൂറാനി. മുംബൈയിലെ ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസര്‍ച്ച് (TIFR) ലെ ഹൈ എനര്‍ജി ഫിസിക്‌സ് ഡിപാര്‍ട്ട്‌മെന്റില്‍ പി എച്ച് ഡി അഡ്മിഷന്‍ നേടിയ സാജിദ് അലി നൂറാനി GATE ല്‍ 1361 റാങ്കും നേടിയിട്ടുണ്ട്. JAM 2023ല്‍ 661-ാം റാങ്ക് ലഭിച്ചു.

ഐ ഐ ടി ഹൈദരാബാദില്‍ നിന്ന് ഫിസിക്‌സില്‍ കഴിഞ്ഞ മാസമാണ് മാസ്റ്റേഴ്‌സ് പൂര്‍ത്തിയാക്കിയത്. മണാശ്ശേരി കോളജിലാണ് ബി എസ് സി ഫിസിക്‌സ് ചെയ്തത്.

ജാമിഅ മദീനത്തുന്നൂറിന് കീഴില്‍ ബൈത്തുല്‍ ഇസ്സ നരിക്കുനി, അഹ്‌ലുസ്സുഫ താത്തൂര്‍ കാമ്പസുകളില്‍ നിന്ന് ഇസ്‌ലാമിക് സ്റ്റഡീസ് പ്രോഗ്രാം പൂര്‍ത്തിയാക്കി. കണ്ണൂര്‍ ജില്ലയിലെ ഓണപ്പറമ്പ് സ്വദേശികളായ അലിക്കുഞ്ഞിയുടെയും ആയിഷാബിയുടെയും മകനാണ്. മികച്ച നേട്ടങ്ങള്‍ തുടര്‍ച്ചയായി കരസ്ഥമാക്കിയ നൂറാനിയെ ജാമിഅ മദീനത്തൂന്നൂര്‍ ചെയര്‍മാന്‍ ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരും ഫൗണ്ടര്‍ കം റെക്ടര്‍ ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരിയും പ്രത്യേകം അഭിനന്ദിച്ചു.

 

---- facebook comment plugin here -----

Latest