Connect with us

Kerala

പറഞ്ഞത് വസ്തുതകളുടെ അടിസ്ഥാനത്തിലെന്ന്; പാലാ ബിഷപ്പിനെ പിന്തുണച്ച് ദീപിക മുഖപ്രസംഗം

വിശ്വാസികള്‍ക്ക് നല്‍കിയ സന്ദേശം വിവാദമാക്കാന്‍ ചിലര്‍ ശ്രമിക്കുകയാണ്

Published

|

Last Updated

കോട്ടയം |  നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശത്തിലുറച്ച് നില്‍ക്കുന്ന പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിനെ പിന്തുണച്ച് ദീപിക ദിനപത്രം. ബിഷപ്പിന്റെ പ്രസംഗത്തിന്റെ പ്രസംഗത്തിന്റെ പൂര്‍ണരൂപം ദീപിക പ്രസിദ്ധീകരിച്ചു. പാലാ ബിഷപ്പിന് സമ്പൂര്‍ണ പിന്തുണ പ്രഖ്യാപിക്കുന്നതാണ് പത്രത്തിന്റെ മുഖപ്രസംഗവും

.’അപ്രിയ സത്യങ്ങള്‍ ആരും പറയരുതെന്നോ’ എന്ന തലക്കെട്ടിലാണ് മുഖപ്രസംഗം. ബിഷപ്പ് മാര്‍ ജസോഫ് കല്ലറങ്ങാട്ട് പറഞ്ഞത് വസ്തുതകളുടെ അടിസ്ഥാനത്തിലാണെന്നാണ് മുഖപ്രസംഗത്തില്‍ പറയുന്നത്. വിശ്വാസികള്‍ക്ക് നല്‍കിയ സന്ദേശം വിവാദമാക്കാന്‍ ചിലര്‍ ശ്രമിക്കുകയാണ്. ഇതിന് പിന്നില്‍ സ്ഥാപിത താത്പര്യക്കാരാണെന്നും രാഷ്ട്രീയക്കാരുടെ ലക്ഷ്യം വോട്ട് ബേങ്കാണെന്നും മുഖപ്രസംഗത്തില്‍ പറയുന്നു. പ്രീണന രാഷ്ട്രീയം കേരളത്തെ ഭീകരരുടെ വിഹാര കേന്ദ്രമാക്കുമെന്നും ദീപിക മുഖപ്രസംഗത്തില്‍ പറയുന്നു.

 

Latest