Kerala
ശബരിമല; ഇതുവരെ മലചവിട്ടിയത് 848085 തീര്‍ഥാടകര്‍
കൃത്യമായ നിയന്ത്രണങ്ങളിലൂടെ പമ്പ മുതലേ ഭക്തരെ കടത്തിവിട്ടതിനാല്‍ തിക്കും തിരക്കുമില്ലാതെ എല്ലാവര്‍ക്കും സന്നിധാനത്തെത്തി സുഗമമായി ദര്‍ശനം നടത്താനായി
ശബരിമല | ശബരിമലയില്‍ ഇതുവരെ ദര്‍ശനം നടത്തിയത് 848085 തീര്‍ത്ഥാടകര്‍.തീര്‍ത്ഥാടനത്തിന്റെ പത്താം ദിവസമായ ചൊവ്വാഴ്ച വൈകിട്ട് ഏഴുവരെ മലചവിട്ടിയത് 71,071 ഭക്തരാണ്. രാവിലെ മുതല്‍ പമ്പയില്‍ നിന്ന് ഇടമുറിയാതെ ഭക്തജനപ്രവാഹമായിരുന്നു.
കൃത്യമായ നിയന്ത്രണങ്ങളിലൂടെ പമ്പ മുതലേ ഭക്തരെ കടത്തിവിട്ടതിനാല്‍ തിക്കും തിരക്കുമില്ലാതെ എല്ലാവര്‍ക്കും സന്നിധാനത്തെത്തി സുഗമമായി ദര്‍ശനം നടത്താനായി. രാവിലെ മുതല്‍ നടപ്പന്തലിലെ മുഴുവന്‍ വരികളും നിറഞ്ഞെത്തിയ ഭക്തര്‍ക്ക് ഏറെ നേരം കാത്തു നില്‍ക്കേണ്ടി വന്നില്ല. ഈ തീര്‍ത്ഥാടനകാലത്ത് ഇതുവരെ മലചവിട്ടിയ ഭക്തരുടെ എണ്ണം 848085 ആണ്.
---- facebook comment plugin here -----




